KERALAlocaltop news

പാഠ്യ-പാഠ്യേതര രംഗത്ത് പുതുതരംഗം തീർത്ത് കക്കാട് ഗവ. എൽ.പി സ്‌കൂൾ; തിളക്കം 2023ന് പ്രൗഢഗംഭീര പരിസമാപ്തി

 

മുക്കം: കക്കാട് ഗവ. എൽ.പി സ്‌കൂളിന്റെ 65-ാമത് വാർഷികാഘോഷവും എൻഡോവ്‌മെന്റ് വിതരണവും ‘തിളക്കം 2023ന്’ പ്രൗഢമായ പരിസമാപ്തി. സ്‌കൂളിലെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് അരലക്ഷത്തോളം രൂപ വിലവരുന്ന പത്ത് എൻഡോവ്‌മെന്റുകൾ ചടങ്ങിൽ വിതരണം ചെയ്തു. സ്‌കൂൾ ഫുട്ബാൾ ടീമിനുള്ള ജഴ്‌സി സമർപ്പണവും ചടങ്ങിൽ നടന്നു.

‘കിളിയേ…ദിക്ക്ർ പാടി കിളിയേ’ എന്ന പാട്ടിലൂടെ കലാകൈരളിയുടെ ഹൃദയം കവർന്ന പ്രശസ്ത മാപ്പിളപ്പാട്ടു ഗായിക മുക്കം സാജിത വി.എം കുട്ടി മാഷുടെ പഴയ ആ വരികൾ ആലപിച്ച് തിളക്കം 2023 ഉദ്ഘാടനം ചെയ്തു.
കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആമിന എടത്തിൽ മുഖ്യാതിഥിയായി. പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജിജിത സുരേഷ് ആശംസ നേർന്നു.

സ്‌കൂളിൽ ദീർഘകാലം പ്രധാനാധ്യാപകനായി വിരമിച്ച മഞ്ചറ അബു മാസ്റ്ററുടെ പേരിലുള്ള ഓരോ ക്ലാസിലെയും ടോപ്പർമാർക്കുള്ള എൻഡോവ്‌മെന്റ് അദ്ദേഹത്തിന്റെ മകൻ എൻജിനീയർ മഞ്ചറ അഹമ്മദ് മുനീർ വിതരണം ചെയ്തു. നാട്ടിലെ പൗരപ്രധാനികളിൽ ഒരാളായിരുന്ന തോട്ടത്തിൽ കമ്മുണ്ണി ഹാജിയുടെ പേരിലുള്ള ഇംഗ്ലീഷ് എൻഡോവ്‌മെന്റ് മകനും പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ പ്രസിഡന്റുമായ ടി ഉമ്മർ വിതരണം ചെയ്തു. ദീർഘകാലം സ്‌കൂളിൽ അധ്യാപകനായിരുന്ന റിട്ട. എച്ച്.എം പി ഗംഗാധരൻ മാസ്റ്ററുടെ പേരിലുള്ള മലയാളം എൻഡോവ്‌മെന്റ് മകനും പൊതുപ്രവർത്തകനുമായ വിനോദ് പുത്രശ്ശേരി വിതരണം ചെയ്തു.

ഗണിതത്തിന് മുൻ വാർഡ് മെമ്പർ എടത്തിൽ ചേക്കുട്ടിയുടെ പേരിലുള്ള എൻഡോവ്‌മെന്റ് മകൾ സുലൈഖ എടത്തിൽ വിതരണം ചെയ്തു. നാട്ടിലെ ആദ്യ അറബിക് അധ്യാപകൻ കൂടിയായ മുട്ടാത്ത് അബ്ദുൽഅസീസ് മൗലവിയുടെ പേരിലുള്ള അറബിക് എൻഡോവ്‌മെന്റ് അദ്ദേഹത്തിന്റെ മൂത്ത മകൻ മുട്ടാത്ത് അബ്ദു മാസ്റ്റർ വിതരണം ചെയ്തു.

കരിപ്പൂർ വിമാന ദുരന്തത്തിൽ നാടിന്റെ നൊമ്പരമായി മാറിയ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ മഞ്ചറ സാഹിറാ ബാനുവിന്റെയും മകൻ അസം മോന്റേയും പേരിലുള്ള എൽ.എസ്.എസ് വിജയിക്കുള്ള എൻഡോവ്‌മെന്റ് സാഹിയുടെ പിതാവും റിട്ട. എച്ച്.എമ്മുമായ മഞ്ചറ മുഹമ്മദലി മാസ്റ്റർ വിതരണം ചെയ്തു. നാട്ടിലെ വിദ്യാഭ്യാസ, സാമൂഹ്യരംഗത്ത് തനതായ ഇടപെടലുകൾ നടത്തിയ പാറക്കൽ ആലിക്കുട്ടിയുടെ പേരിലുള്ള ഓരോ ക്ലാസിലെയും മികച്ച വായനക്കാർക്കുള്ള എൻഡോവ്‌മെന്റ് മകനും റിട്ട.എച്ച്.എമ്മുമായ പി സാദിഖലി മാസ്റ്റർ വിതരണം ചെയ്തു.

നാട്ടിലെ പൊതുരംഗത്ത് നിശബ്ദമായ സേവനങ്ങൾ കാഴ്ചവെച്ച എം.സി മുഹമ്മദിന്റെ പേരിലുള്ള കലാരംഗത്തെ മികവിനുള്ള എൻഡോവ്‌മെന്റ് പേരമകൻ കാമിൽ റാസ സമ്മാനിച്ചു. കൗമാരത്തിലെ വാഹനാപകടത്തിൽ പൊലിഞ്ഞ തോട്ടത്തിൽ മെഹബൂബിന്റെ പേരിലുള്ള കായികരംഗത്തെ മികവിനുള്ള എൻഡോവ്‌മെന്റ് ഉപ്പയും നാട്ടിലെ പൗരപ്രധാനികളിൽ ഒരാളുമായ തോട്ടത്തിൽ കുഞ്ഞിമുഹമ്മദ് ഹാജി വിതരണം ചെയ്തു. പ്രീപ്രൈമറിയിലെ ടോപ്പേഴ്‌സിനും മൂന്ന്, നാല് ക്ലാസിലെ സയൻസിനും മികവ് പുലർത്തിയവർക്ക്, സ്‌കൂളിന്റെ വളർച്ചയിൽ എന്നും മനസ്സ് നിറച്ച വടക്കയിൽ പാത്തുമ്മയുടെ പേരിലുള്ള എൻഡോവ്‌മെന്റ് പേരമകൻ റഹീം വടക്കയിൽ വിതരണം ചെയ്തു.

സ്‌കൂളിലെ മികച്ച ഔട്ട്‌ഫോമിംഗ് പെർഫോമൻസിനായി മുക്കത്തെ രാഗം ജ്വല്ലേഴ്‌സ് നൽകിയ സ്വർണ കോയിൻ മുക്കത്തെ വ്യാപാര പ്രമുഖരിൽ ഒരാളും സ്‌കൂളിന്റെ രക്ഷാധികാരിയുമായ ടി.പി.സി മുഹമ്മദ് ഹാജി, വിദ്യാർത്ഥിനി ഫാത്തിമ സനിയ്യക്കു സമ്മാനിച്ചു.

സ്‌കൂൾ ഫുട്ബാൾ ടീമിനുള്ള ജഴ്‌സി സമർപ്പണം മുക്കത്തെ ഫൂട്ട് മാജിക് ഉടമയും പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ ട്രഷററുമായ ടി.പി സാദിഖ് സമ്മാനിച്ചു. പരിശീലകർക്കായി മുക്കത്തെ സനം ബാഗ് ഹൗസ് നൽകിയ ഉപഹാരങ്ങൾ ഉടമ സനം നൂറുവിന്റെ മകൻ അബാൻ ബക്കർ സമ്മാനിച്ചു.

യൻഹ ഫാത്തിമ, മുസ്സമ്മിൽ ഇ, മെഹറിൻ കെ.പി, മുഹമ്മദ് മിഷാൽ, ഹിബ ബാസിമ ടി, ഫെല്ല ഫാത്തിമ, ഷരീഹ തസ്‌നീം പി.പി, നിഹാൽ പി, അഷിദ കെ.ടി, ശാദിയ എം, ഷഹന ഷെറിൻ സി.പി, ദിയ സഹ്‌റിൻ എൻ, മുഹമ്മദ് സയാൻ കെ.കെ, നാബിഹ് അമീൻ കെ.സി, മുഹമ്മദ് ഷമ്മാസ് എം, അമൻ ബഷീർ ടി, നദ നൗറിൻ ഇ, അഹമ്മദ് യാസീൻ ഇ, അഹ്ദ ടി.പി, ലിയ ഫാത്തിമ, മുഹമ്മദ് സ്വബീഹ് ഒ, മിസ്ബ അയിഷ, ആയിശ മിസ കെ.പി, ദാരിയ കെ.പി, ഫാത്തിമ സനിയ്യ പി.ടി, ആയിശ റുബ കെ.സി, ലാസിന കെ.സി, ജന്നത്ത് കെ.പി, മിൻഹ കെ.പി, ഫാത്തമ സഫ്‌വ, ഹല മെഹറിൻ ടി.കെ, മഹമ്മദ് റാസി ജി, ലിയാഉൽ മുസ്തഫ കെ.പി, സുലൈഫ കെ.എം, ഫാത്തിമ സിയ, ദാരിയ, ലയാൻ ടി.പി തുടങ്ങിയവരാണ് വിവിധ എൻഡോവ്‌മെന്റുകൾക്ക് അർഹരായത്. ആയിരം രൂപ വീതമുള്ള ഓരോ എൻഡോവ്‌മെന്റിന്റെയും പരമാവധി തുക അയ്യായിരം രൂപയാണ്. എന്നാൽ എൽ.എസ്.എസ് ജേതാക്കളുടേത് പരമാവധി തുക പതിനായിരമാണ്.

ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ് അധ്യക്ഷത വഹിച്ചു. കാരശ്ശേരി വാർഡ് മെമ്പർ റുഖിയ്യ റഹീം, ഒളിമ്പ്യൻ ഇർഫാൻ, ടി.പി.സി മുഹമ്മദ് ഹാജി സംബന്ധിച്ചു. വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ സാരഥികളായ കെ അബ്ദുറഹ്മാൻ മാസ്റ്റർ, ടി ഉമ്മർ, ടി.പി സാദിഖ് എന്നിവർ എച്ച്.എം ജാനിസ് ടീച്ചർക്ക് കൈമാറി. സ്‌കൂൾ പ്രധാനാധ്യാപിക ജാനീസ് ജോസഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജി ഷംസുദ്ദീൻ മാസ്റ്റർ നന്ദിയും പറഞ്ഞു. എൻഡോവ്‌മെന്റ് വിതരണത്തിനും വിദ്യാർത്ഥികളുടെ കലാവൈജ്ഞാനിക പ്രകടനങ്ങൾക്കും നിറം പകരാൻ ഒരു നാട് ഒന്നടങ്കം ഒഴുകിയെത്തി. പരിപാടി യു ട്യൂബിലും ഫേസ് ബുക്കിലും ലൈവായും നിരവധി പേർ ആസ്വദിച്ചു.

പരിപാടിക്ക് എസ്.എം.സി ചെയർമാൻ കെ ലുഖ്മാനുൽ ഹഖീം, വൈസ് ചെയർമാൻ നൗഷാദ് എടത്തിൽ, പി.ടി.എ വൈസ് പ്രസിഡന്റ് അശ്‌റഫ് കെ.സി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുനീർ പാറമ്മൽ, നിസാർ മാളിയേക്കൽ, സലാം കോടിച്ചലത്ത്, എം അബ്ദുൽ ഗഫൂർ, മുൻ പി.ടി.എ ഭാരവാഹികളായ എടക്കണ്ടി അഹമ്മദ്കുട്ടി, അബ്ദുശുക്കൂർ മുട്ടാത്ത്, ശിഹാബ് പുന്നമണ്ണ്, സ്‌കൂൾ സീനിയർ അസിസ്റ്റന്റ് ഷഹനാസ് ടീച്ചർ, ഫിറോസ് മാസ്റ്റർ, സാലിഹ് മാസ്റ്റർ, റഹീം മാസ്റ്റർ, ജുനൈസ ടീച്ചർ, വിപിന്യ ടീച്ചർ, ഷീബ ടീച്ചർ, ഷാനില ടീച്ചർ, സ്വപ്‌ന ടീച്ചർ, പർവീണ ടീച്ചർ, സറീന ടീച്ചർ, അഷ്‌റ ടീച്ചർ, റിയാസ് തോട്ടത്തിൽ, ദാവൂദ് കോടിച്ചലത്ത്, നൗഷാദ് മഞ്ചറ, ഗഫൂർ ഗോശാലക്കൽ, മുസ്തഫ ഒ.എം, സി മുഹ്‌സിൻ, അസ്‌ലഹ് കെ.സി, എം.പി.ടി.എ ചെയർപേഴ്‌സൺ ടി ജുമൈലത്ത്, മുൻ പ്രസിഡന്റ് കമറുന്നീസ മൂലയിൽ, ജുമൈലത്ത്, സനീറ പി.വി, സലീന എം, തസ്‌ലീന സി, റൈഹാനത്ത് വി, സുനിത സർക്കാർപറമ്പ്, ഷബ്‌ന, കക്കാട് പ്രവാസി കൂട്ടായ്മ കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ കെ.പി ഷൗക്കത്ത്, സലാം വാഴയിൽ, ജബ്ബാർ കല്ലടയിൽ, ഫാറൂഖ് മണ്ണിൽ തുടങ്ങിയവർ നേതൃത്വം നൽകി.👆🏻

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close