KERALAlocaltop news

തലശ്ശേരി ട്രാഫിക് യൂണിറ്റിലെ സേനാംഗങ്ങൾക്ക് ആശ്വാസമായി കുടിവെള്ള വിതരണവുമായി പോലീസ് അസോസിയേഷൻ

തലശ്ശേരി :

കത്തുന്ന വെയിലിൽ കനത്ത ചൂടിൽ ജോലി ചെയ്യുന്ന തലശേരി ട്രാഫിക് യൂണിറ്റിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ആശ്വാസമായി കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ സിറ്റി ജില്ലാ കമ്മിറ്റികൾ സംയുക്തമായി കുടിവെള്ള വിതരണവും, സൺഗ്ലാസുകളുടെ വിതരണവും സംഘടിപ്പിച്ചു.

കുടിവെള്ള വിതരണ പരിപാടിയുടെ ഉദ്ഘാടനം തലശ്ശേരി ട്രാഫിക്ക് യൂണിറ്റിൽ   തലശ്ശേരി ASP .ഷഹൻഷാ. കെ. എസ്.  നിർവഹിച്ചു.*

വിഷൻ പ്ലസ് ഐ കെയർ പോലീസ് സേനാംഗങ്ങൾക്കായി സൗജന്യമായി നൽകിയ സൺഗ്ലാസുകൾ വിഷൻ പ്ലസ് MD .അബ്ദുൾ റഷീദ് ചടങ്ങിൽ  വിതരണം ചെയ്തു.*

ചടങ്ങിൽ തലശ്ശേരി ട്രാഫിക്ക് യൂണിറ്റ് SHO .ബേബി മാത്യു , KPA ജില്ലാ സെക്രട്ടറി .സിനീഷ്. വി, KPA ജില്ലാ വൈസ് പ്രസിഡന്റ് .സുകേഷ്. കെ. സി, വിഷൻ പ്ലസ് ഐ കെയർ MD .അബ്ദുൾ റഷീദ് എന്നിവർ സംസാരിച്ചു.

* KPA കണ്ണൂർ സിറ്റി ജില്ലാ പ്രസിഡന്റ്  സന്ദീപ് കുമാർ വി വി. അധ്യക്ഷനായ ചടങ്ങിൽ, കേരള പോലീസ് ഓഫീസ്സേഴ്സ് അസോസിയേഷൻ കണ്ണൂർ സിറ്റി ജില്ലാ ജോയിന്റ് സെക്രട്ടറി .ബിജു. പി സ്വാഗതവും, KPA ജില്ലാ കമ്മിറ്റി അംഗം .വി. സി.വികാസ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close