കോഴിക്കോട്: കടലുണ്ടി പബ്ലിക് ലൈബ്രറി പഠന ഗവേഷണ കേന്ദ്രത്തിന് എസ്.കെ.പൊറ്റെക്കാട് അവാർഡ് സമിതി രണ്ടാം ഘട്ടവും പുസ്തകങ്ങൾ നല്കി.
കോഴിക്കോട് അളകാപുരിയിൽ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് ഐ.എ.എസ് പങ്കെടുത്ത എസ്.കെ.പൊറ്റെക്കാട് സാഹിത്യ അവാർഡ്ദാനചടങ്ങിൽ വെച്ച് ഡോ. പോൾ മണലിൽ പുസ്തകങ്ങൾ നല്കി. കടലുണ്ടി പബ്ലിക്,ലൈബ്രറിയുടെ പ്രവർത്തകരായ ഷാജി വട്ടപ്പറമ്പും, ഒ.അക്ഷയും ചേർന്ന് പുസ്തകങ്ങൾ സ്വീകരിച്ചു.ഈ വർഷം അവാർഡ് പരിഗണനയ്ക്ക് വന്ന 110 പുസ്തകങ്ങളാണ് നല്കിയിട്ടുള്ളത്. അഡ്വ.ടി.എം.വെലായുധൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. അനിൽ വള്ളത്തോൾ, കെ.പി.രാമനുണ്ണി, ഡോ.കെ.ശ്രീകുമാർ, ഡോ.പിയൂഷ് നമ്പൂതിരിപ്പാട്, റഹീം പൂവാട്ടുപറമ്പ്, എസ്.കെ.യുടെ മകൾ സുമിത്ര ജയപ്രകാശ്, തുടങ്ങിയവർ പ്രസംഗിച്ചു. സമിതി ജനറൽസെക്രട്ടറി എം.പി.ഇമ്പിച്ചഹമ്മദ് സ്വാഗതവും സി.ഇ.വി.അബ്ദുൾ ഗഫൂർ നന്ദിയും പറഞ്ഞു.