KERALAlocaltop news

കോക്ക്പിറ്റിൽ കയറാൻ ശ്രമം ; നടൻ ഷൈൻ ടോം ചാക്കോയെ ദുബായിയിൽ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു

ദുബായ്;  ദുബായിൽ വച്ച് വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്താവള പൊലീസ്  വിമാനത്താവളത്തിലെ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ പരിശോധനയ്ക്കു ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. കൊച്ചിയിലേക്കുള്ള യാത്രക്കായി വിമാനത്താവളത്തിൽ എത്തിയ ഷൈനെ സംശയാസ്പദമായ പെരുമാറ്റത്തെ തുടർന്നാണ് വിമാനത്തില്‍ നിന്ന്​ ഇറക്കി​ മെഡിക്കല്‍ സെന്‍ററില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ഉച്ചക്ക്​ 1.30ന്​ പുറപ്പെടേണ്ട എയർ ഇന്ത്യ ഡ്രീം​ ലൈൻ വിമാനത്തിൽ നിന്നാണ്​ ഷൈനെ ഇറക്കിവിട്ടത്​. വിമാനത്തിനകത്ത്  ഓടി നടന്ന നടൻ ജീവനക്കാർക്ക് ഇരിക്കാനുള്ള ജംബ് സീറ്റുകളിൽ കയറി കിടക്കുകയും തുടർന്ന് കോക്പിറ്റിൽ കയറാൻ ശ്രമിക്കുകയുമായിരുന്നു. ഇന്നലെ റിലീസായ ‘ഭാരത സർക്കസ്’ എന്ന സിനിമയുടെ ദുബായ് പ്രമോഷനുമായി ബന്ധപ്പെട്ടാണ് നടൻ ദുബായിൽ എത്തിയത്. ഇന്നലെ രാത്രി സിനിമയുടെ മറ്റു അണിയറ പ്രവർത്തകർക്കൊപ്പം ഷൈനും നാട്ടിലേക്ക് മടങ്ങേണ്ടതായിരുന്നു. എന്നാൽ, വിമാനത്താവളത്തിൽ സമയത്ത് എത്താത്തതിനാൽ അദ്ദേഹത്തിനു ഇന്നു ഉച്ചയ്ക്കുള്ള വിമാനത്തിൽ ടിക്കറ്റ് ശരിയാക്കുകയായിരുന്നു. നിലവിൽ ഇമിഗ്രേഷൻ അധികൃതരുടെ കസ്റ്റഡിയിലാണ്​ നടനുള്ളത്. ഇദ്ദേഹവുമായി പിന്നീട് ബന്ധപ്പെടാന്‍ സഹതാരങ്ങള്‍ക്ക് സാധിച്ചിട്ടില്ല. ചിത്രത്തിന്‍റെ നിർമാതാവ്​ അനൂജ്​ ഷാജി ഉൾപെടെയുള്ളവർ വിമാനത്താവളത്തിലുണ്ട്​. നടൻ കുറച്ച് മാസം മുൻപും ഇതുപോലെ വിമാനത്താവളത്തിലെ എയർ ഇന്ത്യാ കൗണ്ടർ ജീവനക്കാരുമായി പ്രശ്നം ഉണ്ടാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close