കോഴിക്കോട്: മേയ്ത്ര ഹോസ്പിറ്റലിൽ ലോക ഹെഡ് ഇൻജുറി ബോധവൽക്കരണ ദിനത്തിന്റെയും ലോക ജന്മ വൈകല്യ മാസത്തിന്റെയും ഭാഗമായി കോഴിക്കോട് കോർപ്പറേഷനിലെ ആശാ വർക്കേഴ്സിനായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. മേയ്ത്ര ഹോസ്പിറ്റലിലെ ന്യൂറോസർജറി വിഭാഗം അസ്സോസിയേറ്റ് കൺസൾട്ടന്റുമാരായ ഡോ.ടിസ്നി ജോസഫ്, ഡോ. അഖിൽ മോഹൻദാസ് തുടങ്ങിയവർ ജന്മ വൈകല്യങ്ങളെക്കുറിച്ചും തലയ്ക്ക് ഏൽക്കാവുന്ന പരിക്കുകളെക്കുറിച്ചും ബോധവൽക്കരണം നൽകി.
കൂടാതെ, എമർജൻസി ഡിപ്പാർട്ട്മെന്റിൽ നിന്നും ഡോ. ഫർഹാൻ യാസി, ഡോ. വിഘ്നേഷ് സി, ടീനമോൾ മാത്യു എന്നിവർ ബേസിക് ലൈഫ് സപ്പോർട്ടിനെ ( ബിഎൽഎസ്) കുറിച്ചും അവബോധം നൽകി. മേയ്ത്ര ഹോസ്പിറ്റൽ മാർക്കറ്റിംഗ് മാനേജർ ശ്രീ. പ്രവീൺ നായർ, ശ്രീ. നിതിൻ കെ എസ് തുടങ്ങിയവർ പരിശീലന പരിപാടിക്ക് നേതൃത്വം വഹിച്ചു. കോഴിക്കോട് കോർപ്പറേഷനിലെ നിരവധി ആശാ വർക്കേഴ്സ് പരിശീലന പരിപാടിയിൽ പങ്കാളികളായി.