localPoliticstop news

കേരളത്തിൽ മാറ്റം അനിവാര്യം : ശശി തരൂർ

കോഴിക്കോട് : നാടിന്റെ നാശത്തിനായി നിലകൊണ്ട ഇടത് പക്ഷ രാഷ്ട്രീയം തുടച്ചുമാറ്റേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്ന് ഡോ ശശി തരൂർ എം പി. ഇന്ത്യയിൽ ബി ജെ പി അഹങ്കാരത്തോടും ജനവിരുദ്ധ നിലപാടുകളോടുമാണ് ഭരണം കാഴ്ചവെക്കുന്നത്. കേരളത്തിൽ യു ഡി എഫ് വൻവിജയത്തിലേക്ക് നീങ്ങുമെന്നും കോഴിക്കോട് നഗര മണ്ഡലങ്ങളായ സൗത്തിലും നോർത്തിലും വലിയ പ്രതീക്ഷകൾ സമ്മാനിക്കുന്ന പ്രതിഭാ ശാലികളായ രണ്ട് സ്ഥാനാർത്ഥികളാണ് രംഗത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സൌത്ത് മണ്ഡലം സ്ഥാനാർത്ഥി അഡ്വ. നൂർബീന റഷീദിനെയും നോർത്ത് മണ്ഡലം സ്ഥാനാർത്ഥി കെ എം അഭിജിത്തിനെയും വിജയിപ്പിക്കാൻ എല്ലാവരും കൂടെ ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
കോഴിക്കോട് നഗരമണ്ഡല സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച മീറ്റ് ദി കാൻഡിഡേറ്റസ് & ശശി തരൂർ എന്ന പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ എം പി എം കെ രാഘവൻ മുഖ്യ പ്രഭാഷണം നടത്തി. സ്ഥാനാർത്ഥികളായ കെ എം അഭിജിത്ത്, അഡ്വ. നൂർബീന റഷീദ്, എ ഐ സി സി സെക്രട്ടറി പി വി മോഹനൻ, എ ഐ പി സി കോഴിക്കോട് ഘടകം പ്രസിഡന്റ് ആനന്ദമണി, കെ പി സി സി ഡിജിറ്റൽ മീഡിയ സെൽ മിഡിൽ ഈസ്റ്റ് കോർഡിനേറ്റർ മുഹമ്മദ്‌ ഇക്ബാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
വേദിയിൽ കോഴിക്കോട് നോർത്ത് മണ്ഡലം സ്ഥാനാർത്ഥി കെ എം അഭിജിത്ത് മുന്നോട്ടു വെക്കുന്ന വികസന പത്രിക പ്രകാശനം നടന്നു. കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി മീഡിയ കമ്മിറ്റി ചെയർമാൻ അഡ്വ. എം രാജൻ സ്ഥാനാർത്ഥി കെ എം അഭിജിത്തിനൊപ്പം പത്രിക ശശി തരൂരിന് കൈമാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close