Sports

യുവേഫ സൂപ്പര്‍ കപ്പും ബയേണിന്, സീസണില്‍ നാലാം കിരീടം

യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ബയേണ്‍ മ്യൂണിക് യുവേഫ സൂപ്പര്‍ കപ്പും സ്വന്തമാക്കി. ബുഡാപെസ്റ്റില്‍ നടന്ന മത്സരത്തില്‍ യൂറോപ ലീഗ് ചാമ്പ്യന്‍മാരായ സ്പാനിഷ് ക്ലബ്ബ് സെവിയ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. മുഴുവന്‍ സമയത്ത് സ്‌കോര്‍ 1-1ന് തുല്യമായതോടെ, അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ മാര്‍ട്ടിനെസിന്റെ ഹെഡ്ഡര്‍ ഗോളില്‍ ബയേണ്‍ കിരീടം ഉറപ്പിച്ചു.

പതിമൂന്നാം മിനുട്ടില്‍ ലുകാസ് ഒകാംപോസിന്റെ ഗോളില്‍ സെവിയ്യയാണ് ലീഡെടുത്തത്. മുപ്പത്തിനാലാം മിനുട്ടില്‍ ലിയോന്‍ ഗോറെസ്‌കയിലൂടെ ബയേണ്‍ സമനില നേടി. നൂറ്റിനാലാം മിനുട്ടില്‍ പകരക്കാരന്‍ ജാവി മാര്‍ട്ടിനെസിന്റെ ഹെഡര്‍ ഗോള്‍ കിരീടം ബയേണിനുറപ്പാക്കി.

യുവേഫ സൂപ്പര്‍ കപ്പ് കിരീടം നേടുന്ന രണ്ടാമത്തെ ജര്‍മന്‍ കോച്ചാണ് ബയേണിന്റെ ഹാന്‍സ് ഫഌക്ക്. ലിവര്‍പൂളിന് 2019 ല്‍ സൂപ്പര്‍ കപ്പ് നേടിക്കൊടുത്ത യുര്‍ഗന്‍ ക്ലോപ്പാണ് ആദ്യ ജര്‍മന്‍. ഫഌക്കിന് കീഴില്‍ ആദ്യ സീസണില്‍ തന്നെ ബയേണ്‍ സ്വന്തമാക്കിയത് നാല് കിരീടങ്ങളാണ്. ബുണ്ടസ് ലിഗ, ജര്‍മന്‍ കപ്പ്, യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close