KERALAlocaltop news

കൊലക്കേസ് പ്രതി 30 വർഷത്തിനു ശേഷം പിടിയില്‍

കോഴിക്കോട്: 1991 ലെ കൊലക്കേസ് പ്രതി നീണ്ട 30 വർഷങ്ങൾക്കു ശേഷം കോഴിക്കോട് ടൗൺ  പോലീസിന്റെ പിടിയിലായി.  ഒളിവില്‍ പോയ കേസിലെ രണ്ടാം പ്രതിയായ ബീന എന്ന ഹസീനയാണ് കളമശ്ശേരിയില്‍ വെച് പിടിയിലായത്.  1991 ല്‍ പ്രതി വളർത്താന്‍ വാങ്ങിയ നാലര വയസ്സുള്ള പെൺകുഞ്ഞിനെ കോഴിക്കോട് ഓയിറ്റി റോഡിലെ സെലക്ട്‌ ലോഡ്ജില്‍ വെച്ചു പ്രതിയും കാമുകനും ചേര്ന്ന് ശാരീരികമായി പീഡിപ്പിച്ച് ചികിത്സയില്‍ കഴിഞ്ഞ് വരവേ കുട്ടി മരണപ്പെടുകയും മെഡിക്കല്‍ കോളേജ്‌ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുക്കുകയായിരുന്നു. തുടര്ന്നു കുട്ടിയുടെ മരണം കൊലപാതകം ആണെന്ന് മനസ്സിലാകുകയും കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയും, ജാമ്യത്തില്‍ ഇറങ്ങിയതിനു ശേഷന്‍ പ്രതികള്‍ ഒളിവില്‍ പോവുകയും ആയിരുന്നു.  പ്രതി മൂന്നാര്‍ ഭാഗത്ത് താമസമുണ്ടെന്നും, ഒരു ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ടു കളമശ്ശേരിയില്‍ എത്തുമെന്നും ഉള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ടൗൺ അസിസ്റ്റന്റ്റ് കമ്മീഷണര്‍ എ.വി ജോണിന്റെ നിർദേശ പ്രകാരം    ടൗൺ    പോലീസ് ഇന്സ്പെ്ക്ടര്‍ ശ്രീഹരി, എസ്‌. ഐ മാരായ ബിജു ആന്റണി, അബ്ദുള്‍ സലിം, സീനിയര്‍ സിപിഒ സജേഷ് കുമാര്‍. സിപിഒ മാരായ രജീഷ് ബാബു, സുജന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close