KERALAlocaltop news

ക്വട്ടേഷൻ സംഘത്തിന് സഹായം നൽകിയ മൂന്ന് പേർ അറസ്റ്റിൽ

കോഴിക്കോട്: മാത്തോട്ടം സ്വദേശിയെ മർദ്ദിക്കുന്നതിനായി ക്വട്ടേഷൻ ഏറ്റെടുത്തവർക്ക് സഹായം നൽകിയ മൂന്ന് പേരെ ജില്ല  സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും മാറാട് SI ശശികുമാറും ചേർന്ന് അറസ്റ്റ് ചെയ്തു. പയ്യാനക്കൽ തിരുത്തി വളപ്പ് ചക്കുങ്ങൽ അൻഫാൽ (28വയസ്സ്), ചക്കുംകടവ് എടയുളംപറമ്പ് സുഷീർ (33 വയസ്സ്), നടുവട്ടം യൂപ്പിനിയകം പറമ്പ് ഫിറോസ് മൻസിലിൽ ഫിറോസ് (39 വയസ്സ്) എന്നിവരാണ് പിടിയിലായത്.

സംഭവത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരെ കർണ്ണാടകത്തിലെ ഒളിത്താവളത്തിലേക്ക് രക്ഷപ്പെടുന്നതിനിടെ ഉഡുപ്പിയിൽ വെച്ച് തന്ത്രപരമായി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് കസ്റ്റഡിയിൽ എടുത്തിരുന്നു.തുടർന്ന് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ നടന്ന വിശദമായ ചോദ്യം ചെയ്തതിൽ ആവശ്യമായ സഹായങ്ങൾ നൽകിയവരെ കുറിച്ച് സൂചന ലഭിക്കുകയും പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.ഇവർ രക്ഷപ്പെടാൻ ഉപയോഗിച്ച കാറും,ആക്രമിക്കാൻ ഉപയോഗിച്ച കത്തിയും ,സംഭവസമയത്ത് ഉപയോഗിച്ച വസ്ത്രങ്ങളും പോലീസ് തെളിവിലേക്കായി കണ്ടെടുത്തിരുന്നു.
ഇവർക്ക് സഹായം ചെയ്തു നൽകിയ മറ്റുള്ളവരെ കുറിച്ച് മനസ്സിലായതായും ഇനിയും കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടാവുമെന്നും ഡപ്യൂട്ടി കമ്മീഷണർ കെ ഇ ബൈജു പറഞ്ഞു.

വിദേശത്ത് ജോലി ചെയ്യുന്ന പയ്യാനക്കൽ സ്വദേശിയുടെ നിർദ്ദേശപ്രകാരമാണ് സംഘം ക്വട്ടേഷൻ ഏറ്റെടുത്ത് നടത്തിയത്. സംഭവത്തിനു ശേഷം യുവാവിന്റെ കൈയ്യിൽ നിന്നും കവർന്ന മൊബൈൽ ഫോൺ , കടലിലെറിഞ്ഞ് നശിപ്പിപ്പിച്ചതിനും ക്വട്ടേഷൻ പ്രതിഫലത്തുകയിൽ 20,000 രൂപ സംഘത്തിന് നൽകുകയും ചെയ്തതിനാണ് അൻഫാലിനെ അറസ്റ്റ് ചെയ്തത് .
പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ പ്രതികളെ നടുവട്ടം ചേനോത്ത് സ്കൂളിന് അടുത്തുള്ള ഫിറോസ് തന്റെ വീട്ടിലാണ് മൂന്നുപ്രതികളേയും അഞ്ച് ദിവസത്തോളം ഒളിവിൽ താമസിപ്പിച്ചത്. ഈ കാര്യത്തിനാണ് ഫിറോസിനെ പോലീസ് അറസ്റ്റ് ചെയ്തത്.പിന്നീട് പോലീസ് അന്വേഷണം ഊർജിതമാക്കി എന്നറിഞ്ഞ പ്രതികൾ കേരളം വിടുന്നതിനായി പദ്ധതിയിടുകയായിരുന്നു. ഇവർക്ക് സംസ്ഥാനം വിടുന്നതിനായി പുതിയ മൊബൈൽ ഫോണും സിം കാർഡും വാങ്ങി നല്കുകയും കൂടാതെ മറ്റു സഹായങ്ങൾ നല്കുകയും ചെയ്തു നൽകിയതിനാണ് സുഷീറിനെ അറസ്റ്റ് ചെയ്തത്.നാട്ടിലേക്ക് നിർദ്ദേശങ്ങൾ എത്തിക്കുന്നതിനായി ഇടനിലക്കാരനായി പ്രവൃത്തിച്ചതും സുഷീറായിരുന്നു.

ജില്ലയിൽ ഗുണ്ട-ക്വട്ടേഷൻ സംഘങ്ങളുടെ ലിസ്റ്റുകൾ തയ്യാറാക്കി ആവശ്യമായവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും,ഇവരെ സഹായിക്കുന്നവരെയും രഹസ്യമായി നിരീക്ഷിക്കുന്നതിനായി ഒരു സംഘത്തെ തന്നെ നിയമിച്ചതായും ജില്ല പോലീസ് മേധാവി രാജ്പാൽ മീണ ഐ പി എസ് പറഞ്ഞു.

സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്,സീനിയർ സിപിഒ മാരായ ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്,ഷഹീർ പെരുമണ്ണ,സിപിഒ മാരായ സുമേഷ് ആറോളി, അർജ്ജുൻ അർജ്ജുനപുരി, മാറാട് സ്റ്റേഷനിലെ SCPO മാമുക്കോയ,സൈബർ സെല്ലിലെ പി.കെ വിമീഷ്, രാഹുൽ മാത്തോട്ടത്തിൽ, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close