KERALAlocaltop news

അപേക്ഷകൾ തീർപ്പാക്കാൻ വെബ്സൈറ്റ്, മൊബൈൽ ആപ്: കോഴിക്കോട് നഗരസഭയ്ക്ക് 920 കോടിയുടെ ബജറ്റ്

* ഭേദഗതികളോടെ നാളെ പാസാക്കും

കോഴിക്കോട്: ജീവിക്കാൻ പറ്റുന്ന നഗരമാക്കി കോഴിക്കോടിനെ മാറ്റുക എന്ന ലക്ഷ്യവുമായി . തനതു വരുമാനം വർധിപ്പിക്കുക, കൗൺസിൽ ജനങ്ങളിലേക്ക് എത്തിക്കാൻ പരാതി പരിഹാര സഭ,  അപേക്ഷകളിൽ വേഗം തീർപ്പാക്കാൻ വെബ് സൈറ്റ്,, മൊെ ബൽ ആപ്,, നിലവിലുള്ള തോടുകളുടെ സംരക്ഷണം , സ്വകാര്യ പൊതു പങ്കാളിത്തത്തിൽ ജല സംരക്ഷണ പദ്ധതികൾ, ഇ-ബസ്, ഭൂരഹിത ഭവനരഹിതർക്ക് ആയിരം വീടുകൾ, നഗര റോഡുകളുടെ മികച്ച നിലവാരം, സിറ്റി ഇല്യൂമിനേഷൻ പ്രോജക്ട് , അഴക് , മാലിന്യ സംസ്ക്കരണ പ്ലാന്റ്, തെരുവുനായ്ക്കളുടെ വന്ധ്യംകരണം, പോസ്റ്റർ ഫ്രീ കോഴിക്കോട് , നഗരചത്വരം, പാളയം സ്വപ്ന പദ്ധതി, മുതലക്കുളം നവീകരണം, പത്ത് രൂപയ്ക്ക് ഒരു നേരത്തെ ഭക്ഷണം, ഡബ്ബാവാല , മീഡിയ മ്യൂസിയം, ആഴ്ച്ച ചന്തകൾ, ടൂറിസം കോറിഡോർ , ഒരു വാർഡിൽ ഒരു കളിസ്ഥലം, മുതിർന്ന പൗരന്മാരുടെ ക്ഷേമം , ബഷീർ സ്മാരകം , കടലോരത്ത് റെയിൻ ഷെൽട്ടർ , പാർക്കിങ് പ്രശ്നത്തിന് പരിഹാരം , ടെന്നീസ് കോർട്ട്, തുടങ്ങി മേഖലകൾക്ക് പ്രാധാന്യം നൽകി ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് കോർപ്പറേഷന്റെ 2022 – 23 വർഷത്തെ പുതുക്കിയ ബഡ്ജറ്റും 2023- 24 വർഷത്തെ മതിപ്പ് ബഡ്ജറ്റും അവതരിപ്പിച്ചു. 951.86 കോടി രൂപ വരവും 919.90 കോടി രൂപ ചിലവും 31. 95 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാ ബഡ്ജറ്റാണ് മേയർ ഡോ. ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അവതരിപ്പിച്ചത്.
കോർപ്പറേഷൻ നടപ്പിക്കിയ ശുചിത്വ പ്രോട്ടോകോളിനും തൊഴിൽ ദാന പദ്ധതിയ്ക്കും ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. ശുചിത്വനഗരമാക്കുന്നതിന്റെ ഭാഗമായി അഴക് പദ്ധതി നടപ്പാക്കും. ടൂറിസം വകുപ്പുമായി സഹകരിച്ച് നിരവധി ടൂറിസം പദ്ധതികൾൾ നടപ്പാക്കും. കൗൺസിലും ഉദ്യോഗസ്ഥരും നഗരജനതയും ഏകമനസ്സോടെ ചടുലതയോടെ മുന്നോട്ടുനീങ്ങിയാൽ കോഴിക്കോടിനെ ഇന്ത്യയിലെ മാതൃകാ നഗരമാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് ശേഷം ആരംഭിക്കുന്ന ബജറ്റ് ചർച്ച ചൊവ്വാഴ്ച്ചയും തുടരും, അതിന് ശേഷമാവും ഭേദഗതികളോടെ ബജറ്റ് പാസാക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close