KERALAlocaltop news

കോർപറേഷനെതിരായ സമരത്തിന്റെ ഉദ്ഘാടകൻ ഭരണപക്ഷ അംഗമായസ്ഥിരംസമിതി അധ്യക്ഷൻ !

* സി പി ഐ നേതാവാണ് ഡബിൾ റോളിൽ

 

കോഴിക്കോട്: പാളയം പച്ചക്കറിമാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിനെതിരായ പ്രതിപക്ഷ വിമർശനങ്ങളെ കോർപറേഷൻ കൗൺസിൽ യോഗത്തിൽ എതി ർക്കുന്ന സ്ഥിരം സമിതി അധ്യക്ഷ ൻ മാർക്കറ്റ് പാളയത്തുതന്നെ നിലനിർത്തമെന്നാവശ്യപ്പെട്ടുള്ള സമരത്തിന്റെ ഉദ്ഘാടകൻ! കോർപറേഷൻ നികുതി അപ്പീൽ കമ്മിറ്റി ചെയർമാനായ പി.കെ. നാസറാണ് കൗൺസിലിൽ കോർപറേഷൻ ഭരണസമിതി നിലപാടിനൊപ്പവും പുറത്ത് സമരക്കാർക്കൊപ്പവും നിൽക്കുന്നതായുള്ള ആക്ഷേപം ഉയർന്നത്. എ.ഐ.ടി.യു.സി ജില്ല സെക്രട്ടറിയും പാളയം ഫു ട്‌പാത്ത് തൊഴിലാളി യൂനിയൻ ജനറൽ സെക്രട്ടറിയും കൂടിയാണിദ്ദേഹം.

പൈതൃകം മുൻനിർത്തി പച്ചക്കറി മാർക്കറ്റ് പാളയത്തു നിലനിർത്തി തൊഴിലാളികളുടെ തൊഴി ൽ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പാളയം ഫുട്പാത്ത് തൊഴിലാളി യൂനിയൻ (എ.ഐ.ടി.യു. സി) ഡിസംബർ 21ന് പാളയത്ത് നടത്തുന്ന പ്രകടനമാണ് നാസർ ഉദ്ഘാടനം ചെയ്യുന്നത്. ഇദ്ദേഹം കൂടി പങ്കെടുത്ത യോഗത്തിലാണ് സമരം തീരുമാനിച്ചതും ഉദ്ഘാടകനെ നിശ്ചയിച്ചതും.

കോർപറേഷന്റെ ഫോക് ലോർ ഫെസ്റ്റ് സംബന്ധിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ നാസർ രണ്ട് നിലപാട് സ്വീകരിക്കുന്നത് മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോ ൾ, കോർപറേഷൻ നിലപാടിനൊപ്പമാണ് അദ്ദേഹമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും കോർപറേഷൻ്റെ വലിയ പദ്ധതികളിലൊന്നാണിതെന്നുമായിരുന്നു ഡെപ്യൂ ട്ടി മേയർ സി.പി. മുസാഫിർ അഹ മ്മദിൻ്റെ മറുപടി.

മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറുമ്പോൾ ആർക്കും തൊഴി ൽ നഷ്ടമാകുന്ന സാചര്യമുണ്ടാവി ല്ലെന്ന് മേയർ ഡോ. ബീന ഫിലിപ്പും വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close