KERALAlocaltop news

ഒയിസ്ക ജ്വാലാ മുഖി അവാർഡ് പി.ബി.ബിദുലക്ക്

 

കോഴിക്കോട്: ഒയിസ്ക വനിതാ ചാപ്റ്റർ എല്ലാവർഷവും നൽകിവരുന്ന ജ്വാലാ മുഖി അവാർഡിന് ഈ വർഷം ശ്രീമതി. പി.ബി.ബിദുലയെ തിരഞ്ഞെടുത്തു.

കളിമൺശില്പ നിർമ്മാണരംഗത്ത് കൈവരിച്ച നേട്ടങ്ങളെ മുൻനിർത്തിയാണ് പി.ബി.ബിദുലയെ തിരഞ്ഞെടുത്തത്. കഴിഞ്ഞ 23 വർഷമായി കളിമൺ കലാസൃഷ്ടികൾ നടത്തുന്ന എലത്തൂർ സ്വദേശിയായ ബിദുല ഒട്ടേറെ എക്സിബിഷനുകൾ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

പി .എം വിശ്വകർമ്മ പദ്ധതിയുടെ ഉദ്‌ഘാടനത്തിന്റെ ഭാഗമായി ഒരുക്കിയ ദ്വാരകയിലെ യശോഭൂമി കൺവെൻഷൻ സെന്ററിൽ ഒരുക്കിയ പ്രദർശനത്തിൽ പങ്കെടുക്കുകയും തന്റെ പവലിയൻ സന്ദർശിച്ച പ്രധാനമന്ത്രിയുമായി അന്യം നിന്നു പോവുന്ന ഈ കരകൗശല വിദ്യയുടെ ഇന്നത്തെ അവസഥയെ കുറിച്ചു വിശദമായി സംസാരിക്കാനുള്ള അവസരം ലഭിക്കുകയും അദ്ദേഹത്തിന്റെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്.

മാർച്ച് 24ന് ഒയിസ്ക യൂത്ത് സെന്ററിൽ നടക്കുന്ന പരിപാടിയിൽ വെച്ച് 5001/- രൂപയും അവാർഡും  എഴുത്തുകാരി കെപി സുധീര സമ്മാനിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close