KERALAlocaltop news

കോവിഡ്; കോഴിക്കോട് നഗരസഭാ ഓഫീസിൽ കർശന നിയന്ത്രണം

കോഴിക്കോട്: കോവിഡ് വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കോർപ്പറേഷൻ ഓഫീസിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾക്കായി ഓഫീസിലെത്തുന്ന പൊതുജനങ്ങളുടെ എണ്ണം പരമാവധി കുറക്കുന്നതിന് കോവിഡ് വ്യാപനം ഗുരുതരമായ ഈ സമയത്ത് അത്യാവശ്യമായി ഒഴിച്ചു കൂടാൻ കഴിയാത്ത കാര്യങ്ങൾക്ക് വേണ്ടി മാത്രമേ പൊതുജനങ്ങൾ ഓഫീസിലെത്താവൂ എന്നും പരമാവധി കാര്യങ്ങൾക്ക് നഗരസഭയുടെ ഓൺലൈൻ സേവനങ്ങൾ കഴിയാവുന്നത്ര ഉപയോഗപ്പെടുത്തുന്നതിനും മേയർ അഭ്യർത്ഥിച്ചു. www.kozhikodecorporation.lsg.kerala.gov.in എന്ന വെബ്സൈറ്റ്-ലെ ഇ-സർവ്വീസസ് (e-services) എന്ന ലിങ്ക് വഴി കോഴിക്കോട് കോർപ്പറേഷനിലെ ജനന – മരണ –വിവാഹ സർട്ടിഫിക്കറ്റുകൾ (ഡൌൺലോഡ്), ജനന സർട്ടിഫിക്കറ്റിൽ പേരു ചേർക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷ, വസ്തു നികുതി അടവാക്കൽ, കെട്ടിട നിർമ്മാണ പെർമിറ്റ് (സുവേഗ), സാമൂഹ്യ സുരക്ഷാ പെൻഷൻ അപേക്ഷകൾ, വിവാഹ രജിസ്ട്രേഷനുള്ള ഓൺലൈൻ അപേക്ഷകൾ, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് (ഓണർഷിപ്പ് സർട്ടിഫിക്കറ്റ്) എന്നീ സേവനങ്ങൾ ലഭ്യമാവുന്നതാണ്.
പൊതുജനങ്ങൾക്കു കോഴിക്കോട് കോർപ്പറേഷന്റെ www.kozhikodecorporation.lsg.kerala.gov.in എന്ന വെബ്സൈറ്റ്-ലെ പബ്ലിക് ഗ്രീവൻസ് സെൽ (public grievance cell ) വഴി ഓൺലൈനിൽ പരാതികൾ സമർപ്പിക്കാവുന്നതാണ്. കൂടാതെ പൊതുജനങ്ങൾക്ക് കോർപ്പറേഷനിൽ നിന്ന് ലഭ്യമാവേണ്ട സേവനങ്ങൾ സംബന്ധിച്ചുള്ള അപേക്ഷകളും പരാതികളും സമർപ്പിക്കുന്നതിനായി മാത്രം പ്രത്യേകം തയ്യാറാക്കിയ cltcorpcovidcrisis@gmail.com വഴി പരാതികൾ സമർപ്പിക്കാവുന്നതാണ്.
കൂടാതെ അത്യാവശ്യ കാര്യങ്ങൾക്കായുള്ള പരാതികൾ സ്വീകരിക്കുന്നതിനായി കോർപ്പറേഷൻ ഓഫീസിലെ ഫ്രന്റ് ഓഫീസിൽ സ്ഥാപിച്ചിട്ടുള്ള പരാതിപ്പെട്ടിയിൽ നിക്ഷേപിക്കാവുന്നതാണ്. പരാതിക്കാരെ ബന്ധപ്പെടുന്നതിനായി പരാതിപ്പെട്ടികളിൽ നിക്ഷേപിക്കുന്ന പരാതികളിൽ ബന്ധപ്പെടേണ്ട ഫോൺ നമ്പർ എഴുതിയിട്ടുണ്ടെന്ന് അപേക്ഷകർ ഉറപ്പാക്കേണ്ടതാണ്.

ഒഴിച്ചു കൂടാൻ പറ്റാത്തതും അടിയന്തിരമായി നിർവ്വഹിക്കേണ്ടതുമായ അത്യാവശ്യ കാര്യങ്ങൾക്ക് ഓഫീസിലെത്തുന്ന പൊതുജനങ്ങൾക്ക് കോഴിക്കോട് കോർപ്പറേഷന്റെ ഫ്രന്റ് ഓഫീസുമായി ബന്ധപ്പെട്ടാൽ ആവശ്യമായ നിർദ്ദേശങ്ങൾ ലഭിക്കുന്നതാണ്. നഗരസഭയിലെ ആരോഗ്യ വിഭാഗത്തിലേക്കും റവന്യൂ വിഭാഗത്തിലേക്കും രാവിലെ 10.15 മുതൽ ഉച്ചയ്ക്ക് 1 മണി വരെ മാത്രവും എഞ്ചിനീയറിംഗ് – ടൌൺ പ്ലാനിംഗ് വിഭാഗത്തിലേക്ക് ഉച്ചക്കു ശേഷം 2 മണി മുതൽ 5 മണി വരെ മാത്രവും അത്യാവശ്യമുള്ള കാര്യങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതാണ്. നികുതി ഉൾപ്പെടെയുള്ള ഫീസുകൾ അടവാക്കുന്നതിന് നഗരസഭ ഓഫീസിലെ ജനസേവനകേന്ദ്രത്തിൽ സൌകര്യമുണ്ടായിരിക്കുന്നതാണ്.

കച്ചവട ലൈസൻസുകൾ പുതുക്കുന്നതുൾപ്പെടെയുള്ള അപേക്ഷകൾ നഗരസഭാ ഓഫീസിൽ എത്താതെ നഗരസഭയുടെ ഹെൽത്ത് സർക്കിൾ ഓഫീസുകൾ വഴി സമർപ്പിക്കാവുന്നതാണ്.

പൊതുജനങ്ങൾക്കുള്ള പരാതികൾ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനായി കോർപ്പറേഷൻ ഓഫീസിലെ വിവിധ സെക്ഷനുകളിലെ താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറുകളിൽ വളരെ അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.
മേയറുടെ ഓഫീസ് – 7907402363
സെക്രട്ടറിയുടെ ഓഫീസ് – 9447382999
എഞ്ചിനീയറീംഗ് വിഭാഗം – 9074414323, 9447385302, 9946602357, 9447358145, 9847203603, 8590272987
ടൌൺ പ്ലാനിംഗ് വിഭാഗം – 9901399977, 9446359887
റവന്യൂ വിഭാഗം – 9497123233, 9037670193, 9447283623, 9745403717, 9048035989
ജനസേവനകേന്ദ്രം – 9526182636
ആരോഗ്യവിഭാഗം – 9447627244, 9048411905, 8891778817, 9447482582
കൌൺസിൽ വിഭാഗം – 9847814023, 9400215586
എലത്തൂർ മേഖലാ ഓഫീസ് – 9745304214, 9497647187
ബേപ്പൂർ മേഖലാ ഓഫീസ് – 9446436242, 9495993627
ചെറുവണ്ണൂർ മേഖലാ ഓഫീസ് – 8547868805, 9745147063
കുടുംബശ്രീ – 9495858698

കോവിഡ് വ്യാപനം തടയുന്നതിന് പരമാവധി നടപടികൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കോർപ്പറേഷൻ ഓഫീസിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നതെന്നും കൊവിഡ് വ്യാപനം ഗുരുതരമായ ഈ സമയത്ത് വളരെ പ്രധാനപ്പെട്ട അടിയന്തിര വിഷയങ്ങളിലുള്ള അപേക്ഷകൾ മാത്രം സമർപ്പിച്ച് പൊതുജനങ്ങൾ പരമാവധി സഹകരിച്ച് സേവനങ്ങൾ കാര്യക്ഷമമായും സമയബന്ധിതമായും ലഭ്യമാക്കുന്നതിന് കോർപ്പറേഷൻ കൌൺസിലുമായി സഹകരിക്കണമെന്നും മേയർ അഭ്യർത്ഥിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close