KERALAlocaltop news

മണിപ്പൂർ: ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധ റാലി നാളെ

 

കോഴിക്കോട്: മണിപ്പൂരിൽ ക്രൈസ്തവ സമൂഹത്തിനു നേരെ
നടക്കുന്ന അക്രമങ്ങളിലും വംശീയ ഹത്യകളിലും പ്രതിഷേധിച്ചും
പീഡിതരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും നഗരത്തിൽ  തിങ്കളാഴ്ച്ച വിവിധ രൂപതകളുടെ ആഭിമുഖ്യത്തിൽ റാലിയും യോഗവും നടക്കും.
കോഴിക്കോട് ,താമരശ്ശേരി, മലബാർ സിഎസ്ഐ രൂപതകളും ഓർത്തഡോക്സ് , മാർത്തോമൈറ്റ് സഭാ സമൂഹവും സംയുക്തമായി കോഴിക്കോട് എക്യുമെനിക്കൽ ക്ലെർജി ഫോറത്തിന്റെ നേതൃത്വത്തിലാണ് ഐക്യദാർഢ്യ യോഗവും പ്രതിഷേധ റാലിയും സംഘടിപ്പിക്കുന്നത്. വൈകുന്നേരം  ആറിന്  കോഴിക്കോട് സിറ്റി സെന്റ് ജോസഫ്സ് ദേവാലയാങ്കണത്തിലാണ് പ്രതിഷേധ യോഗം. ഫൊറോന വികാരി ജെറോം ചിങ്ങന്തറ, കോഴിക്കോട് രൂപത വികാരി ജനറൽ ജെൻസൻ പുത്തൻ വീട്ടിൽ എന്നിവർ പ്രസംഗിക്കും. തുടർന്ന് പ്രതിഷേധ റാലി നടക്കും. അമലാപുരി പള്ളിയിൽ സമാപിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close