KERALAlocaltop news

കാട്ടാന ശല്യം രൂക്ഷം; ചെമ്പുകടവ് പള്ളിയുടെ കുരിശടി തകർത്തു

ചെമ്പുകടവ്:                          ചെമ്പുകടവ്   –    തുഷാരഗിരിയിൽ ഭീതി പടർത്തി വീണ്ടും കാട്ടാന  ശല്യം രൂക്ഷമാകുന്നു. ശനിയാഴ്ച അർദ്ധരാത്രി നാട്ടിലിങ്ങിയ കാട്ടാനക്കൂട്ടം തുഷാരഗിരിയിലെ        ചെമ്പുകടവ് പള്ളിയുടെ ഉടമസ്ഥതയിലുള്ള  കുരിശടി നശിപ്പിച്ചു. ചെമ്പുകടവ് പള്ളിവികാരി  ഫാ. ജോസ് വടക്കേടം , പാരിഷ് സെക്രട്ടറി , കൈക്കാരന്മാർ , കമ്മറ്റിക്കാർ, വാർഡ് മെമ്പർ സിസിലി ജേക്കബ് , ഫോറസ്റ്റ് ഓഫീസർമാരായ പ്രസന്നകുമാർ , ആനന്ദ്  , പ്രദേശവാസികൾ  , തുടങ്ങിയവർ  സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വികാരി അച്ചന്റെ നിർദ്ദേശത്തെത്തുടർന്ന് ഫോറസ്റ്റ് ഓഫീസർമാരായ  പ്രസന്നകുമാർ , ആനന്ദ്  എന്നിവരുടെ  സഹകരണത്തോടെ കൈക്കാരന്മാരും , കമ്മിറ്റിക്കാരും ചേർന്ന് കുരിശടി പുനഃസ്ഥാപിച്ചു. ജനവാസ കേന്ദ്രങ്ങളിൽ ആനയിറങ്ങുന്നത് തടയുന്നതിനുള്ള നടപടികൾ ഉടൻതന്നെ സ്വീകരിക്കണമെന്ന് പള്ളി അധികൃതർ  ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close