KERALA

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി, എല്‍ ഡി എഫ് 78 ഇടങ്ങളില്‍ ലീഡ് ചെയ്യുന്നു

നേമത്ത് കുമ്മനം ലീഡ് ചെയ്യുന്നു

കേരള നിയമസഭ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ എല്‍ ഡി എഫിന് മേധാവിത്വം. 140 മണ്ഡലങ്ങളില്‍ 78 ഇടങ്ങളില്‍ എല്‍ ഡി എഫ് മുന്നിലാണ്. യു ഡി എഫ് 60, എന്‍ ഡി എ 1 എന്നിങ്ങനെയാണ് നില.
ധര്‍മടത്ത് പിണറായി വിജയനും മട്ടന്നൂരില്‍ കെ കെ ശൈലജ ടീച്ചറും നേമത്ത് കുമ്മനം രാജശേഖരനും എലത്തൂരില്‍ എ കെ ശശീന്ദ്രനും തവനൂരില്‍ ഫിറോസ് കുന്നംപറമ്പിലും കുറ്റിയാടിയില്‍ കെ പി കുഞ്ഞമ്മദ് കുട്ടിയും തിരുവമ്പാടിയില്‍ സി പി ചെറിയ മുഹമ്മദും ബേപ്പൂരില്‍ മുഹമ്മദ് റിസായും മുന്നിട്ട് നില്‍ക്കുന്നു. കൊല്ലത്ത് ബിന്ദുകൃഷ്ണയാണ് ലീഡ് ചെയ്യുന്നത്. ആറന്മുളയില്‍ ശിവദാസന്‍ നായര്‍ പിറകില്‍. മാനന്തവാടിയില്‍ ഒ ആര്‍ കേളുവാണ് മുന്നില്‍. ഉടുമ്പന്‍ ചോലയില്‍ എം എം മണി മുന്നില്‍. കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ തുടക്കം മുതല്‍ ലീഡ് ചെയ്യുന്നു. വടകരയില്‍ കെ കെ രമയാണ് ലീഡ് ചെയ്യുന്നത്. തൊടുപുഴയില്‍ പി ജെ ജോസഫാണ് മുന്നില്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close