KERALAlocal

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലെ ആറ് പെണ്‍കുട്ടികളെ കാണാതായി

കോഴിക്കോട്: വെള്ളിമാട് കുന്നില്‍ പ്രവര്‍ത്തിച്ച് വരുന്ന ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായി പരാതി. ബുധനാഴ്ച രാത്രിയോടെയാണ് സഹോദരിമാര്‍ ഉള്‍പ്പെടെ ആറ് പെണ്‍കുട്ടികളെ കാണാതായത്. കാണാതായ ആറ് പേരില്‍ അഞ്ചുപേര്‍ കോഴിക്കോട് സ്വദേശിനികളും ഒരാള്‍ കണ്ണൂര്‍ സ്വദേശിനിയുമാണ്. ആറ് പേര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസം ചില്‍ഡ്രസ് ഹോമില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടന്നതിന് പിന്നാലെയാണ് ഇവരെ കാണാതായതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കെട്ടിടത്തിന് സമീപത്ത് നിന്നായി ഭിത്തിയില്‍ ചാരി വെച്ച നിലയില്‍ കോണി കണ്ടെത്തിയിട്ടുണ്ട്. ഇതുവഴി രക്ഷപ്പെട്ടതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് എത്രയും പെട്ടെന്ന് കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പ്രശ്‌നത്തെ മുന്‍നിര്‍ത്തി ചോവായൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close