localtop news

ദൈവദശകം പ്രാർത്ഥനാ ദിനമായി ആചരിച്ചു

കോഴിക്കോട്: രാജ്യമാസകലം വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ മഹാവ്യാധി പടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജാതി-മത-രാഷ്ട്രീയ സങ്കുചിത ചിന്തകൾ മറന്നുകൊണ്ട് സംഘടിതമായ ആത്മീയബോധം വളർത്തുന്നതിനു വേണ്ടിയും
വൈകാരിക സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനു വേണ്ടിയും എസ്എൻഡിപി യോഗത്തിൻ്റെ ആഹ്വാനമനുസരിച്ച്
ചതയ ദിനമായ മെയ് ആറിന് വ്യാഴാഴ്ച എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ്റെ ആഭിമുഖ്യത്തിൽ യൂണിയൻ ആസ്ഥാനമായ അത്താണിക്കൽ ഗുരുവരാശ്രമത്തിലും ശാഖാ കേന്ദ്രങ്ങളിലും വീടുകളിലും ദൈവദശകം
പ്രാർത്ഥനാ ദിനമായി ആചരിച്ചു .യൂണിയൻ ആസ്ഥാനമായ അത്താണിക്കൽ ഗുരുവരാ ശ്രമത്തിൽ നടന്ന യൂണിയൻ തല ഉൽഘാടനം യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം നിർവ്വഹിച്ചു.യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി അധ്യക്ഷത വഹിച്ചു.യൂണിയൻ നേതാക്കളായ കെ.ബിനുകുമാർ, അഡ്വ.എം രാജൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close