MOVIESOthers

ഒ ടി ടി പ്ലാറ്റ്‌ഫോമുമായി നടി അനുമോളും സംഘവും, കലാമൂല്യമുള്ള സിനിമകള്‍ക്ക് പ്രാമുഖ്യം

CAVE FILIMS AND SHOWS  എന്ന് സെര്‍ച്ച് ചെയ്ത് ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം

ആമസോണ്‍ പ്രൈം നെറ്ഫ്‌ലിക്‌സ് മാതൃകയില്‍ ഒ ടി ടി പ്ലാറ്റ്‌ഫോമുമായി നടി അനുമോള്‍ & ടീം രംഗത്ത്. കേവ് ഫിലിംസ് ആന്റ് ഷോസ് എന്ന പ്ലാറ്റ്‌ഫോം ആണ് ഒ ടി ടി മേഖലയിലെ പുതിയ ചുവട് വെപ്പ്.

ചലച്ചിത്ര നടി അനുമോള്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ജെറിറ്റ് വേണു ഗോപാല്‍, സോമകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കേവിന് രൂപം കൊടുത്തിരിക്കുന്നത്. മുഖ്യധാരാ സിനിമകള്‍ക്ക് മാത്രമല്ല കാലാമൂല്യമുള്ള ചിത്രങ്ങള്‍ക്ക് കൂടി പ്രദര്‍ശന സാധ്യത ഒരുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പുതിയ സംരംഭമെന്ന് ഇവര്‍പറയുന്നു.

മികച്ച കലാമൂല്യമുള്ള ചിത്രങ്ങളും , പരിപാടികളും അവ കൂടുതല്‍ ആളുകളിലേക്ക് എത്താതെ പോകുന്നു. ഈ സാഹചര്യത്തില്‍ നിന്ന് ഒരു മാറ്റം കൂടി ലക്ഷ്യമിട്ടാണ് കേവിന് രൂപം നല്‍കുന്നത്.

പുതിയ സംരംഭത്തിന് എല്ലാവരുടെയും പിന്തുണ അഭ്യത്ഥിച്ച് അനുമോള്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ എത്തിയിരുന്നു. കേവ് ഫിലിംസ് ആന്റ് ഷോസ് എന്ന പേരില്‍ പ്ലേ സ്‌റ്റോറിലും ആപ്പ് സ്‌റ്റോറിലും സെര്‍ച്ച് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

ഇതിനോടകം കുറച്ച് ചിത്രങ്ങള്‍ കേവില്‍ അപലോഡ്ഡ് ചെയ്തിട്ടുണ്ട്. അനുമോള്‍ പ്രധാന കഥാപാത്രമായെത്തിയ പത്മിനി എന്ന ചിത്രവും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര തലത്തില്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയ ബിരിയാണിയാണ് ഏറ്റവും പുതിയ റിലീസ്. വരുദിവസങ്ങളില്‍ കൂടുതല്‍ ചിത്രങ്ങളും പരിപാടികളും ജനങ്ങളിലേക്കെത്തിക്കുവാനാണ് ശ്രമമെന്ന് ഇവര്‍ പറയുന്നു.

നിരവധിപ്പേരാണ് ഇതിനോടകം കേവ് ഫിലിംസ് ആന്റ് ഷോസ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്. ആദ്യ റിലീസിനു മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നതെന്നും കേവ് ടീം അറിയിച്ചു.

ആന്‍ഡ്രോയ്ഡ് പ്ലേ സ്‌റ്റോറിലും ആപ്പിള്‍ ആപ്പ് സ്‌റ്റോറിലും CAVE FILIMS AND SHOWS  എന്ന് സെര്‍ച്ച് ചെയ്ത് ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close