കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിന് കീഴിൽ വരുന്ന പ്രശസ്ത ക്ഷേത്രങ്ങളിൽ വഴിപാട് ,പൂജ എന്നിവ നടത്തുന്നതിന് ഇ-പൂജ (e -pooja ) എന്ന വെബ്സൈറ്റ് മുഖേന
ഭക്തജനങ്ങളിൽ നിന്ന് പണം തട്ടിപ്പു നടത്തുന്നത് ശ്രദ്ധയിൽ പെട്ടതായി മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ അറിയിച്ചു.
മലബാർ ദേവസ്വം ബോർഡോ ക്ഷേത്ര ഭരണാധികാരികളോ ഇതിനായി വെബ് സൈറ്റിനെ ചുമതലപ്പെടുത്തിയിട്ടില്ല.
വഴിപാട്, പൂജ, ക്ഷേത്രവുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട മറ്റു സേവനങ്ങൾ എന്നിവക്ക് അതത് ക്ഷേത്രങ്ങളുടെ ഔദ്യോഗിക വെബ് സൈറ്റ് മാത്രമേ ഉപയോഗിക്കാവൂ എന്ന് കമ്മീഷണർ അറിയിച്ചു.