കോഴിക്കോട്: കോയ റോഡ് ബീച്ച് മുതൽ ശാന്തിനഗർ കോളനി വരെയുള്ള കടലാക്രമണം നടന്ന പ്രദേശം ബി ജെ പി ജില്ല പ്രസിഡണ്ട് അഡ്വ വി.കെ.സജിവൻറെ നേതൃത്വത്തിലുളള സംഘം സന്ദർശിച്ചു.കടലാക്രമണഭീഷണിയുളള ഇടങ്ങൾ പുലിമുട്ട് കെട്ടി സംരക്ഷിക്കണമെന്ന് അഡ്വ.വി.കെ.സജീവൻ ആവശ്യപ്പെട്ടു.വർഷകാലത്തും,കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമ്പോഴും സ്ഥിരമായി ഭീതിയിലാവുന്ന കുടുംബങ്ങൾ ഉണ്ട്.അവരുടെ ആശങ്ക അകറ്റി ശാശ്വത പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ല സെക്രട്ടറി. ഇ പ്രശാന്ത് കുമാർ , ജില്ല സെൽ കോഡിനേറ്റർ പ്രേശോഭ് കോട്ടൂളി, നോർത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു , സെക്രട്ടറി. എൻ പി.പ്രകാശൻ , നേതാക്കളായ ടി. ഷിജു , എസ് പി. സബീഷ്, സെക്രട്ടറി അജയഘോഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.