കോഴിക്കോട്: 2021 മെയ് 26 നു 6 മാസം തികയുന്ന കർഷക സമരത്തിന് ഐക്യദാാർഡ്യം പ്രഖ്യാപിച്ചും ജനവിരുദ്ധ തൊഴിലാളി വിരുദ്ധ മോഡി സർക്കാരിന് എതിരെ തൊഴിലാളി വിഷയങ്ങൾ ഉയർത്തി ട്രേഡ് യൂണിയനുകൾ പണിമുടക്കി. എല്ലാ വർക്കും വാക്സിൻ നൽകുക ,പൊതു, ആരോഗ്യം ശക്തിപ്പെടുത്തുക ,തൊഴിലാളി കുടുംബങ്ങൾക്ക് 7500/- രൂപ നൽകുക, 3 കാർഷിക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക ,ഇലക്ട്രിസിറ്റി നിയമങ്ങൾ പിൻവലിക്കുക,4 ലേബർ കോഡുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത സമരം ബേപ്പൂർ റീജ്യണൽ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ചെറുവണ്ണൂരിൽ ഐ.എൻ.ടി.യു.സി ദേശീയസിക്രട്ടറി ഡോ. എം .പി. പത്മനാഭൻ ഉൽഘാടനം ചെയ്തു. ബേപ്പൂർ റീജ്യണൽ പ്രസിഡന്റ് എം.സതീഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ടി.പി.സുനിൽകുമാർ, ഉമേഷ് മണ്ണിൽ, സജീഷ് കുമാർ തോണിചിറ ,സി.കെ.രഞ്ജിത്ത്,പി.ഷാജി.എം.സുധീഷ്.എന്നിവർ നേതൃത്വംനൽകി മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ തൊഴിലാളികുടുംബങ്ങൾ വീടുകളിൽ കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ചു.