localPoliticstop news

സ്വാതന്ത്ര്യ സമരപോരാളി സ്വർഗ്ഗീയ. ശ്രീദേവി വർമ്മയ്ക്ക് മഹിളാ മോർച്ച ആദരാഞ്ജലി അർപ്പിച്ചു

കോഴിക്കോട്: ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ച് 75-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമരപോരാളി സ്വർഗ്ഗീയ. ശ്രീദേവി വർമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

മഹിളാ മോർച്ച ജില്ല അദ്ധ്യക്ഷ അഡ്വ. രമ്യ മുരളി ശ്രീദേവി വർമ്മയുടെ ഛായാചിത്രത്തിനു മുന്നിൽ ഭദ്ര ദീപം തെളിയിച്ചു.പുഷ്‌പാർച്ചനയിലും അനുസ്മരണത്തിലും മഹിളാ മോർച്ച ജനറൽ സെക്രട്ടറി അഡ്വ.സുപ്രിയ, ജില്ലാ സെക്രട്ടറി ശ്രീജ സി നായർ, മീഞ്ചന്ത വാർഡ്‌ കൗൺസിലർ രമ്യ സന്തോഷ്‌,സൗത്ത് മണ്ഡലം പ്രസിഡന്റ്‌ രജനി, ബേപ്പൂർ മണ്ഡലം പ്രസിഡന്റ്‌ സോമിത ശശികുമാർ,സൗത്ത് മണ്ഡലം സെക്രട്ടറി ജയശ്രീ, മുതിർന്ന ബിജെപി നേതാവും മുൻ കൗൺസിലറു മായ പങ്കജം പൈക്കാട്ട് തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close