കോഴിക്കോട്: പൊറ്റമ്മൽ കെ.എസ്സ്.ഇ.ബിയുടെ അനാസ്ഥ മൂലം കൊല്ലപ്പെട്ട പുതിയറ പുതുവായിപറമ്പത്ത് വീട്ടിൽ പത്മവതി അമ്മയുടെ കുടുംബത്തിന്ന് നഷ്ടപരിഹാരം നൽകണമെന്നും കു റ്റകാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വികരിക്കണമെന്നാവശ്യപ്പെട്ടും യുവമോർച്ച കെ.എസ്സ്.ഇ.ബി ഓഫീസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. യുവമോർച്ച ജില്ല അധ്യക്ഷനും പുതിയറ വാർഡ് കൗൺസിലറുമായ ടി. റീനിഷ് ഉദ്ഘാടനം ചെയ്തു.കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടന്ന പരിപാടിയിൽ യുവമോർച്ച സൗത്ത് മണ്ഡലം പ്രസിഡന്റ് വിഷ്ണു പയ്യാനക്കൽ അധ്യക്ഷത വഹിച്ചു.. സൗത്ത് മണ്ഡലം കമ്മിറ്റി അംഗം ശ്യാം. യുവമോർച്ച പുതിയപാലം ഏരിയ പ്രസിഡന്റ് അജിത് ചെറായി. സുനിൽകുമാർ, അക്ഷയ്, അഭിലാഷ്, വിപിൻ എന്നിവർ നേതൃത്വം നൽകി.
Related Articles
Check Also
Close-
ദേശീയ പണിമുടക്ക്: എഐസിസി നടപടി സ്വാഗതാര്‍ഹം: ആര്. ചന്ദ്രശേഖരന്
November 24, 2020