KERALAlocaltop news

കോഴിക്കോട് കോര്‍പ്പറേഷന്‍* *സ്വന്തമായി ഓക്സിജൻ സൗകര്യം ഉള്ള ഹോസ്പിറ്റൽ വാർഡ് 17

കോഴിക്കോട് :
കോഴിക്കോട് നഗരസഭയിലെ

വാർഡ് 17    ചെലവുരിലെ        കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും ഓക്‌സിജൻ ചലഞ്ചിനെയും പൂർണമായി നെഞ്ചേറ്റിയിരിക്കുകയാണ് ചെലവൂരിലെ നന്മമരങ്ങൾ …

നിലവിൽ വാർഡിൽ ഓക്‌സിജൻ ചലഞ്ചിലൂടെ ശേഖരിച്ച രണ്ട് ഓക്‌സിജൻ കോൺസെൻട്രേറ്റർ ഉപയോഗിച്ച് അടിയന്തിര ഘട്ടത്തിൽ ഉപയോഗിക്കാനായി ചെലവൂരിന്റെ ഹൃദയമായ ശാഫി ദവാ ഘാനയിൽ (SDK) ഡോക്ടർ സഹീർ അലിയുടെ നേത്രത്വത്തിൽ കൊറോണ വാർഡ് തന്നെ സജീകരിച്ചിരിക്കുകയാണ് ..അടിയന്തര ഘട്ടത്തിൽ ഓക്‌സിജൻ അപര്യാപ്തത പരിഹരിക്കാൻ ഇത് വളരെ ഉപകാരപെടുക തന്നെ ചെയ്യും ,കൂടാതെ ശാഫി ദവാ ഘാനയുമായി (SDK) സഹകരിച്ചു വാർഡിൽ ജന ജാഗ്രത സമിതിയും പ്രവർത്തനം ആരംഭിച്ചു .. കൗൺസിലർ അഡ്വ. സി.എം. ജംഷീറിന്റെ നേതൃത്വത്തിലാണ്  ജനങ്ങൾക്കായി ഓക്സിജൻ വാർഡ് സജ്ജീകരിച്ചത്.

വാർഡിലെ നന്മവറ്റാത്ത മനുഷ്യരുടെ സഹകരണം പ്രതിരോധ പ്രവർത്തനങ്ങൾക്കു കൂടുതൽ ഊർജം നൽകുക തന്നെ ചെയ്യുമെന്ന് കൗൺസിലർ സി.എം ജംഷീർ പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close