KERALAlocalPolitics

ഉമ്മന്‍ചാണ്ടിയ്ക്കും ചെന്നിത്തലയ്ക്കും കൊതിക്കെറുവ്; പരസ്യആക്ഷേപത്തിന് പിന്നാലെ വി ഡി സതീശനും സുധാകരനും പിന്തുണയറിച്ച് ഷിബു ബേബി ജോണ്‍

കൊച്ചി:ഉമ്മന്‍ ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും കൊതിക്കെറുവെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. പ്രശ്നങ്ങള്‍ വിവേകപൂര്‍വ്വം പരിഹരിക്കേണ്ടതിന് പകരം സ്വന്തം വില കളയുന്ന പ്രവര്‍ത്തനങ്ങളാണ് ഇരുനേതാക്കളില്‍ നിന്നും ഉണ്ടാകുന്നതെന്നും ഷിബു ബേബി ജോണ്‍ ആരോപിച്ചു. ഇരുവരും യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചതിന് പിന്നാലെയാണ് മുന്നണിയിലെ പ്രധാന ഘടകകക്ഷി നേതാവിന്റെ പരസ്യമായ ആക്ഷേപം. ആരോപണങ്ങള്‍ക്ക് പിന്നാലെ വി ഡി സതീശന്റെയും കെ സുധാകരന്റെയും നേതൃത്വത്തിന് പൂര്‍ണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന ഷിബു ഇതാദ്യമായാണ് നേതാക്കള്‍ക്കെതിരെ കടുത്ത ഭാഷയില്‍ തളളിപ്പറയുന്നത്. തെരഞ്ഞെടുപ്പ് പരാജയം ഉള്‍ക്കൊള്ളാതെ നേതാക്കള്‍ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ചും പരസ്യമായി പ്രതിഷേധവും അറിയിച്ചതോടെ കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങുകയല്ല. പകരം നേതാക്കള്‍ തന്നെ മുക്കുകയാണെന്ന് നേരത്തെ തന്നെ ഷിബു ബേബി ജോണ്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. സംഘടനാപരമായും പ്രതിപക്ഷം എന്ന നിലയില്‍ നിയമസഭയിലും മെച്ചപ്പെട്ട പ്രകടനം നടത്തുന്നതിനിടെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അനാവശ്യ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന പൊതുവികാരം മറ്റ് ഘടകക്ഷി നേതാക്കളിലും ഉണ്ടെന്നാണ് സൂചന. പ്രധാന ഘടകകക്ഷി നേതാവിന്റെ പരസ്യമായ ആരോപണം പുറത്ത് വന്നതോടെ മറ്റ് നേതാക്കളും ആരോപണങ്ങളുമായി രംഗത്തെത്തിയേക്കും.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close