KERALAlocaltop news

കോഴിയിറച്ചിക്ക് അമിത വില- പരിശോധന ഊര്‍ജിതമാക്കും

കോഴിക്കോട്:

ജില്ലയിലെ കോഴിയിറച്ചി വില്‍പ്പന ശാലകളില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ താലൂക്ക് തല സ്‌ക്വാഡ് പരിശോധന ഊര്‍ജിതമാക്കുന്നു. കോഴിയിറച്ചിയുടെ വില ക്രമാതീതമായ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പരിശോധന. കോവിഡ് വ്യാപനത്താല്‍ ജനജീവിതം ദുഷ്‌കരമായ സാഹചര്യത്തില്‍ കോഴിയിറച്ചിക്ക് അമിതമായി വില ഈടാക്കുന്നതായി കണ്ടെത്തിയാല്‍ വില്‍പന ശാല ഉടമകള്‍ക്കെതിരെ അവശ്യസാധന നിയമം, ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരം നടപടി സ്വീകരിക്കുന്നതിന് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close