KERALAlocaltop news

മലയോര ഗ്രാമങ്ങളിലൂടെ ഫാം ടൂറിസം യാത്ര ; ഉത്തരവാദിത്വ ടൂറിസം പദ്ധതിയുമായി ജില്ലാ പഞ്ചായത്തും മലബാർ ടൂറിസം കൗൺസിലും

കോഴിക്കോട് : ജില്ലാ പഞ്ചായത്ത് ഉത്തരവാദിത്വ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി തിരുവമ്പാടി പഞ്ചായത്തിലെ കർഷക കൂട്ടായ്മയായ ഇരുവഞ്ഞിവാലി ടൂറിസം സർക്യൂട്ടിന്റെ സഹകരണത്തോടെ മലബാർ ടൂറിസം കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഏക ദിന ഫാം ടൂറിസം യാത്ര സംഘടിപ്പിച്ചു.
യാത്രയുടെ ഫ്ലാഗ് ഓഫ് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീർ നിർവ്വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള 5 മലയോര ഗ്രാമ പഞ്ചായത്ത്കളിലായി ഫാം ടൂറിസം വികസനം നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായി ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീർ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കൊപ്പം ഉത്തരവാദിത്വ ടൂറിസം, കൃഷി വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് ഫാം ടൂറിസം പദ്ധതി നടപ്പാക്കുന്നത്. ഇരവഞ്ഞിപുഴയുടെ വ്യഷ്ടി പ്രദേശങ്ങളായ പുതുപ്പാടി, കോടഞ്ചേരി, ഓമശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി എന്നീ പഞ്ചായത്ത് കളെയാണ് പൈലറ്റ് പ്രൊജക്റ്റിനായി തിരഞ്ഞെടുത്തത്. ഇരുവഞ്ഞി വാലി അഗ്രി ടൂറിസം സർക്യൂട്ടിന്റെയും സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പ് – മലബാർ റിവർ ഫെസ്റ്റിവലിന്റെയും പ്രീ ഇവന്റുകളുടെ ഭാഗമായി മലബാർ മേഖലയിലെ ടൂർ ഓപ്പറേറ്റർമാരുടെ സംഘം കയാക്കിംഗ് പരിശീലന പരിപാടികളും സന്ദർശിച്ചു. ഫ്ലാഗ് ഓഫ് ചടങ്ങിൽ മലബാർ ടുറിസം കൗൺസിൽ ചെയർമാൻ സജീർ പടിക്കൽ , ജില്ലാ പഞ്ചായത്ത് മെമ്പർ (കോടഞ്ചേരി ഡിവിഷൻ ) ബോസ് ജേക്കബ്ബ്, ഇരുവഞ്ഞി വാലി ടൂറിസം കർഷക കൂട്ടായ്മ പ്രസിഡന്റ് അജു എമ്മാനുവൽ , പ്രോഗ്രാം കൺവീനർ – പ്രിൻസ് സാം വിത്സൻ , വൈസ് പ്രസിഡന്റ് – മധു പണിക്കർ, ട്രഷറർ – യാസിർ അറഫാത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close