localtop news

1050 ലിറ്റര്‍ വാഷ് പിടികൂടി

താമരശേരി: താമരശേരി റെയിഞ്ചിലെ നമ്പികുളം വനത്തില്‍ ഒന്നര കിലോമീറ്ററോളം ഉള്ളിലായി സൂക്ഷിച്ചിരുന്ന 1050 ലിറ്റർ വാഷ് കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍സ്‌കോഡ് പിടിച്ചെടുത്ത് നശിപ്പിച്ചു. അതിസാഹസികമായി കൊടും വനത്തിനുള്ളില്‍ കടന്നാണ് വന്‍ വാഷ് ശേഖരം നശിപ്പിച്ചത്. പ്രതികളെകുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ആര്‍. ദേവദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാജവാറ്റ് നിര്‍മ്മാണ സാമഗ്രികളും വാഷും പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close