KERALAlocaltop news

മാംഗോ പാർക്കിന് മുന്നിലെ അപകടം കൃത്യമായി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

 

കോഴിക്കോട് : ഗോവിന്ദപുരം എരവത്ത് കുന്നിലെ മാംഗോ പാർക്കിന്റെ പ്രവേശന കവാടത്തിൽ നിർത്തിയിട്ടിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങൾ അമിതവേഗതയിലെത്തിയ കാർ ഇടിച്ചു തകർത്ത സംഭവത്തിൽ പ്രതികളിലൊരാളെ രക്ഷിക്കാൻ പോലീസ് ശ്രമിക്കുകയാണെന്ന പരാതിയിൽ പരാതിക്കാരുടെ ആക്ഷേപം കൂടി പരിശോധിച്ച് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

മെഡിക്കൽ കോളേജ് പോലീസ് ഇൻസ്പെക്ടർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ 2 മാസത്തിനകം അറിയിക്കണമെന്ന് ഉത്തരവിൽ പറഞ്ഞു.

KL 11 AS 6160, KL 11 BW 3759 എന്നീ ഇരുചക്രവാഹനങ്ങളാണ് KL 10 BC 6870 എന്ന കാർ ഇടിച്ചു തെറിപ്പിച്ചത്. സംഭവത്തിൽ ക്രൈം 767/13 നമ്പറായി കേസെടുത്തിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് എസ് എച്ച് ഒ കമ്മീഷനെ അറിയിച്ചു. 2023 ജൂൺ 20 ന് വൈകിട്ട് 6.30 നാണ് സംഭവമുണ്ടായതെന്നും കാറോടിച്ചത് ആരാണെന്നതിന് തെളിവില്ലെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കാറിലുണ്ടായിരുന്ന നൈസ് രൂപ് എന്നയാൾ വാഹനങ്ങൾക്കുണ്ടായ കേടുപാടുകൾ തീർക്കാമെന്ന് ഉടമകൾക്ക് വാക്കുനൽകിയതായും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാർ പറയുന്നതു പോലെ കാറോടിച്ചത് പ്രസന്നയെന്നയാളാണെന്നതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ പോലീസ് റിപ്പോർട്ട് തെറ്റാണെന്ന് പരാതിക്കാരനായ കുതിരവട്ടം സ്വദേശി കെ. പ്രേമരാജനും ഗോവിന്ദപുരം സ്വദേശി എം. കെ. അനിൽകുമാറും വാദിച്ചു. സംഭവത്തിൽ നൈസ് രൂപും പ്രസന്നയും ഒരുപോലെ ഉത്തരവാദികളാണെന്നും ഇതിന് ശേഷം മുൻ ആരോഗ്യമന്ത്രിയുടെ ബന്ധുവാണെന്ന് പറഞ്ഞ് ശ്രീജിത്ത് എന്നയാൾ തങ്ങളെ ഫോണിൽ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാർ കമ്മീഷനെ അറിയിച്ചു. തുടർന്ന് മെഡിക്കൽകോളേജ് സ്റ്റേഷൻ ഹൗസ് ഓഫീസറെ കമ്മീഷൻ നേരിൽ കേട്ടു. ഇതിന് ശേഷമാണ് പരാതിക്കാരുടെ ആക്ഷേപം കൂടി കേട്ട് അന്വേഷിക്കാൻ ഉത്തരവിട്ടത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close