കോഴിക്കോട്: ഖത്തറിൽ സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് പ്രവർത്തിക്കുന്ന കോഴിക്കോട് പ്രവാസി അസോസിയേഷൻ്റെ (KPAQ) ജില്ലാ പ്രവാസി സംഗമം ഓൺലൈനിൽ നടന്നു.കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.കോഴിക്കോട് എം.പി എം.കെ രാഘവൻ, ഇന്ത്യൻ കൾച്ചറൽ സെൻറർ പ്രസിഡണ്ട് പി.എൻ ബാബുരാജ് എന്നിവർ സംസാാരിച്ചു
ഹാഫിസ് മുഹമ്മദ് “പ്രവാസികളുടെ തിരിച്ചു വരവിൻ്റെ സാമൂഹ്യ ശാസ്ത്രം “എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി വിജയികളെ അനുമോദിക്കുകുകയും
മുതിർന്ന പ്രവാസികളെ ആദരിക്കുകയും ചെയ്തു.പ്രസിഡണ്ട് വാസു വാണിമേൽ അദ്ധ്യക്ഷത വഹിച്ചു.കോഴിക്കോട് എം.പി എം.കെ രാഘവൻ, ഇന്ത്യൻ കൾച്ചറൽ സെൻറർ പ്രസിഡണ്ട് പി.എൻ ബാബുരാജ് ,ജനറൽ സെക്രട്ടറി ഗഫൂർ കാലിക്കറ്റ് ഷാജി പീവീസ് എന്നിവർ സംസാരിച്ചു..
മാന്ത്രികൻ പ്രദീപ് ഹൂഡിനോ നവി മുംബൈയിൽ നിന്നും ”വിസ്മയം ഓൺലൈനിൽ” എന്ന തന്റെ പുതിയ മാജിക് ഷോയുമായി ഓൺലൈനിൽ ചേർന്നു.
കലാകാരന്മാർ പ്രതിസന്ധിയിലായ കൊറോണക്കാലത്തെ തീക്ഷ്ണമായ അനുഭവത്തിൽ നിന്നുമാണ് ‘വിസ്മയം ഓൺലൈനിൽ’ രൂപം കൊണ്ടത് എന്ന് ഹൂഡിനോ പറഞ്ഞു
തന്റെ മാന്ത്രിക ഗുരുവായ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് കൊണ്ടുള്ള ‘ഇമ്മിണി ബല്യഒന്ന് ‘, ടെലി മൈന്റ് റീഡിംഗ്, ഖത്തറിലെ ദോഹ കോർണിഷിലൂടെ ഒരു വെർച്ച്വൽ യാത്ര, കൊറോണ പേടി നമുക്ക് സമ്മാനിച്ച സർവംസമം, കറൻസി അഥവാ കൈ പൊള്ളുന്ന കടലാസ് എന്നീ മാജിക്കും കുട്ടികൾക്കായുള്ള മധുരം കിനിയുന്ന ഏതാനും ജാലവിദ്യ ഇനങ്ങളും ഹൂഡിനോ അവതരിപ്പിച്ചു.