localPoliticstop news

വാക്സിൻ വിതരണം തദ്ധേശ ഭരണകൂടങ്ങളെ ഉപയോഗിച്ച് അട്ടിമറിക്കുന്നു; അഡ്വ.വി.കെ സജീവൻ

കോഴിക്കോട് : കേന്ദ്ര സർക്കാൻ സൗജന്യമായും സുതാര്യമായും നൽകുന്ന കോവിഡ് വാക്സിൻ വിതരണം കേരളത്തിൽ തദ്ദേശഭരണകൂടങ്ങളെ ഉപയോഗിച്ച് അട്ടിമറിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ പറഞ്ഞു.സാധാരണക്കാർക്ക് വാക്സിൻ സ്ലോട്ട് ലഭ്യമാക്കാതെ പക്ഷപാതപരമായി വാക്സിൻ വീതം വെക്കപ്പെടുന്ന സാഹചര്യമാണുളളത്.അപാകതകൾ പലതവണ ചൂണ്ടിക്കാട്ടിയിട്ടും നടപടി ഉണ്ടാവാത്തത് പ്രതിഷേധാർഹമാണ്. സ്ലോട്ട് ലഭ്യമല്ലാത്ത സാഹചര്യം ആവർത്തിക്കുകയാണ്. ഉല്പാദനത്തിലും,സംഭരണത്തിലും,വിതരണത്തിലും രാജ്യം റെക്കോർഡിട്ട് മുന്നേറുമ്പോൾ കേരളത്തിൽ മാത്രം വാക്സിൻ വിതരണം അവതാളത്തിൽ ആകുകയാണ്.മറ്റു സംസ്ഥാനങ്ങളിൽ വാക്സിൻ രജിസ്ട്രേഷൻ നല്ലനിലയിൽ നടക്കുന്നുണ്ട്.ഇവിടെ മുൻഗണനാ പട്ടികയിൽ ഉളളവർ പോലും ഊഴം കാത്ത് മടുത്തിരിക്കുകയാണ്. ദിവസങ്ങളോളം വൈകുന്നേരം അഞ്ചര മുതൽ പാതിരാത്രിവരെ ഓൺലൈനിൽ പരിശ്രമിച്ച് അവസരം കിട്ടാതെ പരാജയപ്പെട്ടവരുടെ പരാതികളാണ് എങ്ങും. റവന്യൂ, ആരോഗ്യവകുപ്പുകളുടെ ഇക്കാര്യത്തിലുളള ഏകോപനം പര്യാപ്തമല്ല.കോവിൻ സൈറ്റിലും കേരളാ പോലീസ് ആരംഭിച്ച വാക്സിൻ ഫൈൻഡർ സൈറ്റിലൊന്നും സാധാരണക്കാരന് ഓൺലൈൻ സ്ലോട്ട് ലഭിക്കാത്തതിൻറെ ഉത്തരവാദിത്വത്തിൽ നിന്ന് സംസ്ഥാന സർക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്നും സജീവൻ കുറ്റപ്പെടുത്തി. അന്യ സംസ്ഥാനത്ത് പഠിക്കുന്നവർ,വ്യാപാര സ്ഥാപനങ്ങളിൽ ജോലിയെടുക്കുന്നവർ,കിടപ്പു രോഗികൾ എന്നിവർക്ക് മുൻഗണന നൽകാനും സാധാരണക്കാർക്ക് സ്ലോട്ട് ലഭ്യമാകാനും സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും സജീവൻ ആവശ്യപ്പെട്ടു.വാക്സിൻ വിതരണ അട്ടിമറിക്കെതിരെ കോഴിക്കോട് കോർപറേഷൻ ഓഫീസിന് മുന്നിൽ ബിജെപി കൗൺസിലർമാരുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി.
പാർലിമെൻ്ററി പാർട്ടി ലീഡർ ടി, രനീഷ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ നവ്യാ ഹരിദാസ്, എൻ.വി.ശിവപ്രസാദ്, സി.എസ്.സത്യഭാമ, രമ്യാ സന്തോഷ്, സരിത പറയേരി, അനുരാധ തായാട്ട്, ബി.ജെ.പി.ജില്ലാ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, നോർത്ത് നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.ഷൈബു, സൗത്ത് നിയോജക മണ്ഡലം പ്രസിഡൻ്റ് സി.പി.വിജയകൃഷ്ണൻ, എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close