കോഴിക്കോട്: കോവിഡ് 19 വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് പല മാര്‍ഗങ്ങളുമുണ്ട്. എന്നാല്‍ വാട്സാപ്പ് മുഖേന എളുപ്പത്തില്‍ എങ്ങനെ കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം എന്ന് നമുക്ക് നോക്കാം.
മൈഗവ. കൊറോണ ഹെല്പ് ഡെസ്ക് വാട്സാപ്പ് നമ്ബറായ +91 9013151515 നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യുക
വാട്സാപ്പില്‍ മേല്‍പ്പറഞ്ഞ നമ്പറിലെ ചാറ്റ് ബോക്സ് തുറക്കുക
ഡയലോഗ് ബോക്സില്‍ ഡൗണ്‍ലോഡ് സര്‍ട്ടിഫിക്കറ്റ് എന്ന് ടൈപ്പ് ചെയ്യുക
നിങ്ങളുടെ രജിസ്ട്രേഡ് മൊബൈല്‍ നമ്ബറിലേക്ക് വാട്സാപ്പ് നിങ്ങള്‍ക്ക് ഒരു ഒടിപി നമ്പർ അയയ്ക്കും
മൈഗവ് വാട്സാപ്പ് ചാറ്റ് ബോക്സില്‍ ആ ഒടിപി നല്‍കുക.
ഇനി അതേ നമ്ബറില്‍ ഒന്നിലധികം വ്യക്തികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എങ്കില്‍ ആരുടെ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ാണ് ഡൗണ്‍ലോഡ് ചെയ്യേണ്ടത് എന്ന് തെരഞ്ഞെടുക്കുവാന്‍ സാധിക്കും.
ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റ് ഏതെന്ന് നല്‍കുക
വാട്സാപ്പ് ചാറ്റ് ബോക്സില്‍ നിങ്ങള്‍ക്ക് കോവിഡ് 19 വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ചെയ്ത് കൈയ്യില്‍ സൂക്ഷിക്കാം.