KERALAlocaltop news

സ്നേഹത്തിൻ്റെ സംസ്ക്കാരം സൃഷ്ടിക്കണം. മാത്യൂസ് മാർ സെറാഫിം

 

തിരുവല്ല :സ്നേഹത്തിൻ്റെ സംസ്ക്കാരം സൃഷ്ടിക്കണമെന്നും
വ്യത്യസ്തകളിലെ ഐക്യം ആഘോഷിക്കുവാൻ സാധിക്കണമെന്നും
വിദ്വേഷവും അസഹിഷ്ണതയും വർദ്ദിച്ച് വരുന്ന കാലത്ത് ദൈവാലയങ്ങൾ   അനുരജ്ഞനത്തിൻ്റെയും ഐക്യത്തിൻ്റെയും ഇടങ്ങളായി മാറണമെന്നും
അതിർവരമ്പുകളെ ഉൽലംഘിക്കുന്ന സ്നേഹത്തിൻ്റെ ഐക്യം കാലത്തിൻ്റെ അനിവാര്യതയാണെന്നും എല്ലാവരേയും തുല്യരായി കാണുന്ന നീതിനിർവ്വഹണം  ഉണ്ടാവണമെന്നും  അവിടെ മാനവ സമൂഹത്തിൻ്റെ ഐക്യം സാധ്യമാകും എന്നും   മാത്യൂസ് മാർ സെറാഫിം പറഞ്ഞു. കേരള കൗൺസിൽ ഓഫ് ചർച്ചസിൻ്റെ അഭിമുഖ്യത്തിൽ നടന്ന സഭാ ഐക്യ പ്രാർത്ഥനാവാരത്തിൻ്റെ സമാപന സമ്മേളനം സെൻ്റ് ജോർജ് സിംഹാസന പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ഫാ ജെറി കുര്യൻ കോടിയാട്ട് അധ്യക്ഷത വഹിച്ചു. റവ. ബിനു വർഗീസ്, സോണൽ സെക്രട്ടറി ലിനോജ് ചാക്കോ, ഫാ. ഡോ. ബിജു എസ് തങ്കച്ചൻ, ഫാ. ഡോ. ജോൺ മാത്യൂ, റവ.രാജു തോമസ്, രാജൻ ജേക്കബ് വർഗീസ് റ്റി. മങ്ങാട്, ട്രഷറാർ ബെൻസി തോമസ്, ആനി ചെറിയാൻ എന്നിവർ പ്രസംഗിച്ചു. നവാഭിഷക്തനായ മാത്യൂസ് മാർ സെറാഫിം ന് കേരള കൗൺസിൽ ഓഫ് ചർച്ചസിൻ്റെ ആദരവ് നല്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close