localtop news

ഷർട്ടിൽ പ്രിൻറ് ചെയ്ത കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ്

മുക്കം: കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ ടീഷർട്ടിൽ പ്രിന്റ് ചെയ്തത് കൗതുകമാകുന്നു.മുക്കം നഗരത്തിലെ അനാഥശാല റോഡിൽ പ്രവർത്തിക്കുന്ന കേന്ദ്രം ഗ്രാഫിക്സ് ആൻറ് സ്ക്രീൻ പ്രിൻ്റേഴ്സ് എന്ന സ്ഥാപനത്തിലാണ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ആലേഖനം ചെയ്ത ടീ ഷർട്ട് നൽകുന്നത്.
ആദ്യം കൗതുകത്തിനുവേണ്ടി സ്ഥാപന ഉടമയായ പാണക്കാടൻ ബഷീർ തൻ്റെ ടീഷർട്ടിൽ സർട്ടിഫിക്കറ്റ് പ്രിൻറ് ചെയ്ത് ചിത്രം വാട്സാപ്പ് ഗ്രൂപ്പുകളിൽ അയച്ചതോടെയാണ് ആവശ്യക്കാർ കൂടിയത്.ഏത് രൂപത്തിലും വലുപ്പത്തിലുമുള്ള ടീഷർട്ടുകളിൽ സർട്ടിഫിക്കറ്റുകൾ പതിച്ചു നൽകുന്നുണ്ട്. ഷർട്ടിനും പ്രിൻ്റിംങ്ങിനുമായി 200 രൂപയാണ് ആവശ്യക്കാരിൽ നിന്ന് വാങ്ങുന്നത്. വാക്‌സിൻ സർട്ടിഫിക്കറ്റ്
എ ടി എം കാർഡ് രൂപത്തിലാക്കിയും ഇവിടെ നൽകുന്നുണ്ട്. നിരവധിആളുകൾ ആവശ്യക്കാരായി എത്തുന്നതായി ഉടമ അവകാശപ്പെടുന്നുണ്ട് .

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close