കോഴിക്കോട്: “വിദ്യാഭ്യാസമാണ് സ്വാതന്ത്ര്യം” എന്ന ക്യാമ്പയിൻ്റെ ഭാഗമായി മലബാർ മേഖലയിൽ പ്ലസ് വൺ, പ്ലസ് ടു സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് മലബാർ ഡവലപ്മെൻറ് ഫോറം കൊയിലാണ്ടി ചാപ്റ്റർ.ഇക്കാര്യം ആവശ്യപ്പെട്ട് കൊയിലാണ്ടി എം.എൽ.എ.കാനത്തിൽ ജമീലക്ക് നിവേദനം നൽകി.
സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചില്ലെങ്കിൽ ഒട്ടനവധി മിടുക്കരായ വിദ്യാർത്ഥികൾക്ക് തുടർപഠനം സാധ്യമാവാതെ വരുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
മലബാർഡവലപ്മെൻ്റ് ഫോറം കൊയിലാണ്ടി ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ രാജ്യത്തിൻ്റെ75 _ മത് സ്വാതന്ത്ര്യ ദിനാഘോഷവും വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.
ലോക കേരള സഭാംഗവും മലബാർഡവലപ്മെൻറ് ഫോറം കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡൻറുമായ പി. കെ. കബീർ സലാല ,കൊയിലാണ്ടി ചാപ്റ്റർ പ്രസിഡൻറ് എം.റഷീദ്, മുഖ്യ രക്ഷാധികാരി അബ്ദുൾ റഷീദ്, സെക്രട്ടറി പി.സച്ചിദാനന്ദ്, വൈസ് പ്രസിഡൻറ് സയിദ് അൻവർ തങ്ങൾ, ട്രഷറർ ഉഷ മനോജ് തുടങ്ങിയവർ പങ്കെടുത്തു.