KERALAlocaltop news

ചെമ്പനോട കടുവ സഫാരി പാർക്ക് ആത്മഹത്യാപരം – കിഫ

കോഴിക്കോട്:

മലബാർ വന്യ ജീവി സങ്കേതത്തിന്റെ ഭാഗമായ ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട / മുതുകാട് ഭാഗത്തു ടൈഗർ സഫാരി പാർക്ക് തുടങ്ങാനുള്ള വനം വകുപ്പിന്റെ നീക്കം മലബാർ വന്യ ജീവി സങ്കേതത്തെ ഒരു കടുവ സങ്കേതമാക്കി മാറ്റി കൂടുതൽ വിസ്തൃതിയിൽ ബഫർ സോൺ അടക്കമുള്ള നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ഗൂഢ ലക്ഷ്യത്തിന്റെ ഭാഗമാണെന്ന് കിഫ ആരോപിച്ചു..

വയനാട് കർണാടക അതിർത്തിയിലുള്ള വയനാട് വന്യജീവി സങ്കേതത്തെ കടുവ സങ്കേതമാക്കാനുള്ള ശ്രമം വയനാട്ടുകാരുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് ഉപേക്ഷിച്ച സാഹചര്യത്തിൽ ആയതിന് പകരം വയനാട് കോഴിക്കോട് അതിർത്തിയിലുള്ള മലബാർ വന്യജീവി സങ്കേതത്തെ കടുവ സങ്കേതമാക്കി മാറ്റി കൂടുതൽ ഫണ്ടും ഉദ്യോഗ പോസ്റ്റുകളും തരപ്പെടുത്താനുള്ള വനം വകുപ്പിന്റെ ഗൂഢ നീക്കം ജനം തിരിച്ചറിയ ണമെന്നു കിഫ ചെയര്മാൻ അലക്സ് ഒഴുകയിൽ പ്രസ്താവിച്ചു.

മലബാർ, ആറളം തുടങ്ങിയ വന്യജീവി സങ്കേതങ്ങൾ തുടങ്ങിയ സമയത്തു വനം വകുപ്പ് ഉന്നയിച്ചിരുന്ന വാദം, പ്രസ്തുതത സങ്കേതങ്ങൾ പ്രാദേശിക വികസനത്തിനും ടൂറിസത്തിനും വലിയ ഉയർച്ച ഉണ്ടാക്കും എന്നതായിരുന്നു. എന്നാൽ അത് ഉണ്ടായില്ല എന്ന് മാത്രമല്ല വന്യജീവി സങ്കേതത്തിന്റെ മറവിൽ നാട്ടുകാരുടെ സ്ഥലത്തു ബഫർസോൺ എന്ന ഓമനപ്പേരിൽ വന നിയമങ്ങൾ അടിച്ചേല്പിച്ചുകൊണ്ടു കിടപ്പാടം പോലും നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറി.

സാധാരണ വന്യ ജീവി സങ്കേതങ്ങളെക്കാൾ കൂടുതൽ നിയന്ത്രണങ്ങൾ ഉള്ളതാണ് കടുവ സങ്കേതങ്ങൾ. സാധാരണ വന്യജീവി സങ്കേതങ്ങൾക്കു 1 കിലോമീറ്റര് ബഫർ സോൺ ആണ് വേണ്ടതെങ്കിൽ, കടുവ സങ്കേതങ്ങൾക്കു 10 കിലോമീറ്റര് വരെ ബഫർ സോൺ വേണമെന്ന നിലപാട് എടുക്കാൻ വനം വകുപ്പിന് കഴിയും. അതുപോലെ തന്നെ ബന്ദിപൂർ കടുവ സങ്കേതത്തിൽ ചെയ്തത് പോലെ രാത്രിയാത്ര നിരോധനമടക്കമുള്ള നിയന്ത്രണങ്ങളും കൊണ്ട് വരാൻ വനം വകുപ്പിന് കഴിയും. വനത്തിനുള്ളിൽ കൂടി പോകുന്ന പെരുവണ്ണമൂഴി – ചെമ്പനോട റോഡ് ടൈഗർ സഫാരിയുടെ പേര് പറഞ്ഞു തന്നെ അടക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.

ആയതുകൊണ്ട് തന്നെ കടുവ സഫാരി പാർക്ക് ‘എന്ന ഓമനപ്പേരിൽ വനം വകുപ്പ് ഒളിച്ചുകടത്താൻ ശ്രമിക്കുന്നതു കടുവ സങ്കേതമാണ് എന്ന യാഥാർഥ്യം മനസിലാക്കികൊണ്ടു ഇതിനെതിരെ ജാതിമത രാഷ്ട്രീയ വ്യത്യാസമില്ലാതെ മുഴുവൻ ജനങ്ങളും പ്രതികരിക്കണമെന്ന് കിഫ കോഴിക്കോട് ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close