localtop news

കാലിക്കറ്റ് പ്രസ് ക്ലബ് ചാംപ്യന്‍മാര്‍

കോഴിക്കോട്: പട്ടാമ്പി കൊപ്പത്ത് ഓൾട്ടിയസ് ഇന്റർനാഷനൽ ഫുട്ബോൾ അക്കാദമി (ഐഫ) സംഘടിപ്പിച്ച ഓള്‍ കേരള ജേണലിസ്റ്റ് ഫുട്‌ബോളില്‍ കാലിക്കറ്റ് പ്രസ് ക്ലബ് ടീം ചാംപ്യന്‍മാരായി. മലപ്പുറത്തിനാണ് രണ്ടാം സ്ഥാനം. ലീഗ് അടിസ്ഥാനത്തില്‍ നടത്തിയ മത്സരത്തില്‍ കാലിക്കറ്റ് പ്രസ് ക്ലബും മലപ്പുറവും അഞ്ച് പോയിന്റ് നേടിയെങ്കിലും ഗോള്‍ വ്യത്യാസത്തിലാണ് പ്രസ് ക്ലബ് ചാംപ്യന്മാരായത്.
പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്‌സിൻ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി, വാര്‍ഡ് അംഗം വേലായുധന്‍, ഐഫ ടെക്‌നിക്കല്‍ ഡയറക്ടര്‍ ദീപക് സി.എം എന്നിവര്‍ പങ്കെടുത്തു. ഐഫ പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാല്‍ ട്രോഫികള്‍ വിതരണം ചെയ്തു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close