KERALAlocaltop news

കോവിഡ്; ആരോഗ്യപ്രവർത്തകർക്ക് ആംഗ്ലോ ഇന്ത്യൻ ഗേൾസിൻ്റെ ആദരം

കോഴിക്കേട്
സെൻ ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കോവിഡ്കാലഘട്ടത്തിൽ നിസ്തുലമായ സേവനം നടത്തിയ. കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ ഡോക്ടർമാരെയും നഴ്സുമാരെയും ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു. കോഴിക്കോട്  മേയർ ഡോ. ബീന ഫിലിപ്പ് മരതൈ നട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ നിധിഷ  സ്വാഗതം പറഞ്ഞു. സ്കൂൾ പിടിഎ പ്രസിഡണ്ടുംകോഴിക്കോട് കോർപ്പറേഷൻ കൗൺസിലറുമായ വരുൺ ഭാസ്കർഅധ്യക്ഷനായിരുന്നു.ഈ ചടങ്ങിൽ വച്ച് ആശുപത്രിക്ക് ആവശ്യമായ ബിപി അപ്പാരറ്റസ്, പെഢൽസ്റ്റൽ ഫാൻ . എക്സോസ്റ്റ് ഫാൻഎന്നിവ ആശുപത്രി സൂപ്രണ്ടിന് കൈമാറി
ദത്തു ഗ്രാമത്തിനാവിശ്യമായ തയ്യൽമെഷ്യൻ സാനിറ്റൈസർ എന്നിവയും നൽകി. പ്ലസ് വൺ, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്ക് വാങ്ങിയ വിദ്യാർതഥികളെയും ചടങ്ങിൽ ആദരിച്ചു,കോർപ്പറേഷൻകൗൺസിലർ എസ്.കെ അബൂബക്കർ, എൻ എസ് എസ് ജില്ലാ കൺവീനർ ശ്രീജിത്ത്,  പ്രോവിഡൻസ് സ്കൂൾ പ്രിൻസിപ്പൾ ജസീന എന്നിവർ സംസാരിച്ചു .കുമാരി ധാർമ്മിക എം ശങ്കർ നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close