KERALAlocaltop news

മെസിക്കല്‍ കോളേജ് കാമ്പസ് ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ പ്രോ – മീറ്റ്. 2021 സംഘടിപ്പിച്ചു

കോവൂർ: മെഡി: കോളേജ് ക്യാമ്പസ് ഹയർ സെക്കണ്ടറി സ്ക്കൂൾ പി.ടി.എ. കമ്മറ്റിയുടെ
ആഭിമുഖ്യത്തിൽ “പ്രിസം” പദ്ധതിയുടെ ഭാഗമായി പ്രോഫഷണലുകളെയൂം രക്ഷിതാക്കളെയും
ഉള്‍പ്പെടുത്തി സംഘടിപ്പിച്ച പ്രോ- മീറ്റ് – 2 . തോട്ടത്തിൽ രവീന്ദ്രൻ  എംഎൽഎ ഉദ്ഘാടനം ചെയ്തു.  എ. പ്രദീപ് കുമാർ (മുൻ
എം.എൽ.എ) പ്രോ- മീറ്റിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വിവരിച്ചു. പി.ടി.എ പ്രസിഡണ്ട് അഡ്വ: സി.എം
ജംഷീർ മോഡറേറററായിരുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ
.കെ.മോഹനൻ,  ഇ.എം സോമൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വിവിധ
മേഖലകളിൽ വിദഗ്ധരായ മെഡി: കോളേജ് ക്യാമ്പസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ
രക്ഷിതാക്കൾ, പ്രിസവുമായി സഹകരിച്ചു വരുന്ന മെഡിക്കൽ കോളേജ് കോഴിക്കോട് , സ്പേസ്
ആർട്ട് , റോട്ടറി ക്ലബ്ബ് കോഴിക്കോട്, കോഴിക്കോട് മെഡിക്കല്‍ കോളേജ് നഴ്സിംഗ് കോളേജ്,
ഇല്യൂസിയ ലാബ്, സൈബർ പാർക്ക് , മേഖലാ ശാസ്ത്ര കേന്ദ്രം കോഴിക്കോട്, ആര്‍.ടി.ഒ
ഓഫീസ് കോഴിക്കോട് സി.ഡബ്ലി.യു.ആര്‍.ഡി.എം സ്ഥാപനങ്ങളിലെ മേധാവികൾ /
പ്രതിനിധികൾ,,കായികമേഖലയിലെയും കലാ – സിനിമാരംഗത്തെ പ്രമുഖര്‍ എന്നിവര്‍
പരിപാടിയില്‍ പങ്കെടുത്തു.
സ്ക്കൂളിൽ പ്രവർത്തനമാരംഭിക്കുന്ന ഓഗ്മെന്‍റ് റിയാലിററി വെർച്വൽ റിയാലിറ്റി ലാബ്,
അടൽ തിങ്കറിംഗ് ലാബ്, സ്ക്കൂൾ സ് റ്റുഡിയോ, ഡിജിറ്റൽ ലൈബ്രറി, മൾട്ടിപർപ്പസ് കോംപ്ലക്സ്
തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്കാവശ്യമായ സഹായ സഹകരണങ്ങൾ പ്രസ്തുത മീറ്റിൽ
ലഭ്യമായി.  പ്രോ- മീറ്റിന് ഹെഡ് മാസ്ററര്‍ ഡോ:എൻ പ്രമോദ് സ്വാഗതം പറഞ്ഞു. ആര്‍
ക്കിടെക്ററ് വിനോദ് സിറിയക് , ഡോ.കെ.മാധവചന്ദ്രന്‍, നൗഫല്‍. സി.ഇ.ഒ.ഇല്യുസിയ
ലാബ്, മുക്കം എ.ഇ.ഒ. ഓംകാരനാഥന്‍, ഡോ .തിലകാനന്ദന്‍ ഗവ.ലോ കോളേജ് മുന്‍ പ്രിന്‍
സിപ്പാള്‍ , ദീപ്തി,റോട്ടറി ക്ളബ്ബ്, ഡോ.ദീപ, ബേബിമെമ്മോറിയല്‍ ഹോസ്പിററല്‍,
അലി മേപ്പാല വികസന സമിതി അംഗം മെഡിക്കൽ കോളേജ് കോഴിക്കോട് , അനില്‍കുമാര്‍
മേഖലാശാസ്ത്രകേന്ദ്രം,സബീര്‍ മുഹമ്മദ്.സി.പി, ഡോ. പോന്നമ്മ.കെ.എം,
ഡോ.അനസ്.സി.എ. ഫാറൂക്ക് കോളേജ്. എന്നിവര്‍ പോതു ചര്‍ച്ചയില്‍ പങ്കെടുത്തു. സ്ക്കൂൾ
തുറക്കുമ്പോഴേക്കും വിദ്യാലയത്തിൽ വരുത്തേണ്ട ക്രമീകരണങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
പ്രിസം : കോഡിനേറ്റർ സതീശൻ വി.കെ. നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close