INDIANationaltop news

ബോളിവുഡ് താരം ഷാറൂഖാന്റെ വീട്ടീല്‍ എന്‍ സി ബി റെയ്ഡ്

അറസ്റ്റ് ആര്യന്‍ഖാനുമായുള്ള ജയില്‍ സന്ദര്‍ശനത്തിനു ശേഷം

മുബൈ: ബോളിവുഡ് താരം ഷാറൂഖാന്റെ വസതിയായ മന്നത്തില്‍ നര്‍ക്കോട്ടിക് കണ്‍ട്രാള്‍ ബ്യുറോ (എന്‍സിബി) പരിശോധന നടത്തി . ഷാറൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ ഈ മാസമാദ്യം ലഹരിക്കേസില്‍ അറസ്റ്റിലായിരുന്നു. മുബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന ആര്യനെ ഇന്ന് ജയിലിലെത്തി കണ്ടതിനു പിന്നാലെയാണു താരത്തിന്റെ വീട്ടില്‍ പരിശോധന നടത്തിയത് .ഷാറൂഖ് 20 മിനിറ്റോളം ജയിലില്‍ ചിലവഴിച്ചിരുന്നു . മാധ്യമങ്ങളുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. ചില പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാനാണ് പരിശോധന നടത്തിയതെന്ന് എന്‍സിബി ഉദോ്യഗസ്ഥര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്‍സിബി റെയ്ഡ് നടത്തിയതാണെന്നും റിപ്പോര്‍ട്ടുകളുണ്ട് .
ആഡംബര കപ്പലിലെ ലഹരിവിരുന്നിനിടെ ഒക്ടോബര്‍ രണ്ടിന് ആര്യന്‍ അറസ്റ്റിലായ ശേഷം ആദ്യമായാണ് മകനെ കാണാന്‍ ഷാറൂഖ ് എത്തുന്നത് .

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close