OthersSportsVIRAL

ക്രിസ്റ്റിയാനോക്ക് ഏഴ് കുഞ്ഞുങ്ങളുടെ അച്ഛനാകണം, വരാനിരിക്കുന്നത് ഇരട്ടക്കുട്ടികള്‍, ആഹ്ലാദം പ്രകടിപ്പിച്ച് സൂപ്പര്‍താരം

ഫുട്‌ബോളിലെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും ഇരട്ടക്കുട്ടികളുടെ അച്ഛനാകുന്നു! തനിക്കും പങ്കാളി ജോര്‍ജിന റോഡ്രിഗസിനും ഇരട്ടക്കുട്ടികള്‍ ജനിക്കാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത ക്രിസ്റ്റിയാനോ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നു.
റൊണാള്‍ഡോയും ജോര്‍ജിനയും അള്‍ട്രാസൗണ്ട് സ്‌കാനിംഗിന്റെ ചിത്രങ്ങള്‍ സഹിതമാണ് സന്തോഷ വാര്‍ത്ത ലോകത്തെ അറിയിച്ചത്. സിആര്‍7 എന്ന ബ്രാന്‍ഡില്‍ അറിയപ്പെടുന്ന ക്രിസ്റ്റ്യാനോയുടെ ഇഷ്ട നമ്പര്‍ 7 ആണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലും റയല്‍ മാഡ്രിഡിലും യുവെന്റസിലും പോര്‍ച്ചുഗല്‍ ദേശീയ ടീമിലും ക്രിസ്റ്റിയാനോ ഏഴാം നമ്പര്‍ ജഴ്‌സി ധരിച്ചാണ് കളിക്കുന്നത്. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ ഏഴ് കുട്ടികള്‍ വേണമെന്നാണ് താരത്തിന്റെ ആഗ്രഹം. ഇരട്ടക്കുട്ടികള്‍ ജനിച്ചാല്‍, ആറ് കുട്ടികളുടെ പിതാവാകും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം. ആദ്യ കുഞ്ഞ് ക്രിസ്റ്റിയാനോ ജൂനിയര്‍ 2010 ലാണ് ജനിച്ചത്. അത് പക്ഷേ ജോര്‍ജിനയില്‍ പിറന്ന കുഞ്ഞല്ല. 2017 ജൂണില്‍ ക്രിസ്റ്റിയാനോക്ക് മറ്റൊരു ബന്ധത്തില്‍ ഇവ, മാറ്റിയോ എന്നീ ഇരട്ടക്കുട്ടികള്‍ പിറന്നു. ഇപ്പോഴത്തെ ജീവത പങ്കാളി ജോര്‍ജിനയില്‍ ക്രിസ്റ്റ്യാനോക്ക് ആദ്യ കുഞ്ഞ് പിറന്നത് 2017 നവംബറിലാണ്.
36 വയസുള്ള ക്രിസ്റ്റിയാനോ ഇപ്പോള്‍ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ താരമാണ്.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close