KERALAlocaltop news

കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ചാ കേസ്. കൊട്ടേഷൻ സംഘത്തലവൻമാരെ കസ്റ്റഡിയിൽ എടുത്ത് തെളിവെടുപ്പ് നടത്തി

കൊണ്ടോട്ടി: നിരവധി ക്രിമിനൽ കേസിലെ പ്രതികളും കൊടുവള്ളി കേന്ദ്രീകരിച്ച് കൊട്ടേഷൻ, കുഴൽപ്പണ – സ്വർണ്ണക്കടത്ത് , ലഹരിക്കടത്ത് സംഘത്തിലെ തലവനായ സൗത്ത് കൊടുവള്ളി മദ്രസാ ബസാർ പിലാത്തോട്ടത്തിൽ റഫീഖ് എന്ന പൈതൽ റഫീഖ്, ഇയാളുടെ കൂട്ടാളി സക്കറിയ എന്ന പാവാട സക്കറിയയുമായാണ് കരിപ്പൂർ എയർപോർട്ട് പരിസരം, രാമനാട്ടുകര, കൊടുവള്ളി , മദ്രസാ ബസാർ, സൗത്ത് കൊടുവള്ളി മണ്ണിൽക്കടവ്, കാരക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ കരിപ്പൂർഇൻസ്പെക്ടർ ഷിബുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘംതെളിവെടുപ്പ് നടത്തിയത്.സംഭവദിവസം എയർപോർട്ട് പരിസരത്ത് വച്ച് അർജുൻ ആയങ്കി വന്ന വാഹനത്തെ തടഞ്ഞ് വാഹനത്തിനു നേരെ സോഡാ കുപ്പി എറിഞ്ഞതും ഇവർ സഞ്ചരിച്ച വാഹനമായിരുന്നെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ഈ വാഹനമാണ് 5പേർ മരിക്കാനിടയായ അപകടത്തിൽപ്പെട്ട വാഹനത്തിൻ്റെ തൊട്ടുപിറകിലായി ഉണ്ടായിരുന്നത് .ആ വാഹനം പോലീസ് കസ്റ്റഡിയിൽഎടുത്തിരുന്നു.പാവാട സകറിയക്കും ,പൈതൽ’ റഫീഖി നുമെതിരെ വിവിധസ്റ്റേഷനുകളിലായിനിരവധി ക്രിമിനൽ കേസുകളുണ്ട്..മലപ്പുറം ജില്ലാ പോ’ലീസ് മേധാവി സുജിത്ത് ദാസ് IPS ൻ്റ നേതൃത്വത്തിൽ കൊണ്ടോട്ടി DyടP അഷറഫ്
പ്രത്യേക അന്വേഷണ സംഘങ്ങളായ കരിപ്പൂർ ഇൻസ്പക്ടർ ഷിബു ,ശശി കുണ്ടറക്കാട്, സത്യനാഥൻ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണൻ ,P സഞ്ജീവ് ,കോഴിക്കോട് റൂറൽ പോലീസിലെ സുരേഷ്.V.K ,രാജീവ് ബാബു കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിലെ ഒ. മോഹൻ ദാസ് , ഹാദിൽ കുന്നുമ്മൽ ഷഹീർ പെരുമണ്ണ ,S | ഹനീഫ എന്നിവരാണ് പ്രതികളെ പിടികൂടി അന്വോഷണം നടത്തുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close