KERALAlocaltop news

ഒന്നര കിലോ സ്വർണ്ണവുമായി ഗൾഫിൽ നിന്നെത്തിയ യുവാവ് മുങ്ങി; പിന്തുടർന്ന് ക്വട്ടേഷൻ സംഘങ്ങൾ

* വധിക്കുമെന്ന് കള്ളക്കടത്ത് സംഘത്തിന്റെ ഭീഷണി

വടകര : ഒന്നര കിലോ സ്വർണ്ണവുമായി വിദേശത്ത് നിന്നെത്തിയ യുവാവ് അപ്രത്യക്ഷനായി .   ക്വട്ടേഷൻ സംഘങ്ങൾ  പിന്നാലെനാദാപുരം മേഖലയിൽ കറങ്ങുന്നു.
ബഹ് റൈനിൽ ജോലി ചെയ്യുന്ന നാദാപുരം സ്വദേശിയായ യുവാവാണ് കഴിഞ്ഞ ദിവസം ഒരു കോടിയിൽ പരം രൂപ വരുന്ന ഒന്നര കിലോ സ്വർണ്ണവുമായി കണ്ണൂർ വിമാനത്തവളത്തിൽ ഇറങ്ങിയത്. യുവാവിനെ വിമാനത്തവളത്തിൽ കാത്ത് നിന്ന സംഘത്തെ വെട്ടിച്ച് നാദാപുരം സ്വദേശിയായ യുവാവ് മുങ്ങുകയായിരുന്നു. ഇതേ തുടർന്ന് ചൊവ്വാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ രണ്ട് വാഹനങ്ങളിലായി എത്തിയ അജ്ഞാത സംഘം യുവാവിന്റെ വീട്ടിലെത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. വിദേശത്താണ് ഉള്ളത് എന്നാണത്രേ വീട്ടുകാർ പറഞ്ഞത്.
തുടർന്ന് യുവാവിന്റെ വീടിന് സമീപത്തെ കടയിലും മറ്റും യുവാവിനെ കുറിച്ച് അ
ന്വേഷണം നടത്തുകയും സ്വർണ്ണം തിരി
ച്ചേൽപ്പിച്ചാൽ വെറുതെ വിടാമെന്നും, അല്ലെങ്കിൽ ശവം കാണേണ്ടി വരുമെന്നും യുവാവിനോട് പറയാൻ നാട്ടുകാ
രോട് പറയുകയും
ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 15 ലക്ഷം രൂപയും വാഗ്ദാനം ചെയ്യുകയും ചെയ്താണ് സംഘം മടങ്ങിയത്.
ഇതിനിടെ സ്വർണ്ണവുമായി നാട്ടിലെത്തിയ യുവാവിനൊപ്പം ഇയാളുടെ തല
ശ്ശേരിയിലുള്ള ഭാര്യയും ഒളിവിൽ പോയതായി വിവരം ഉണ്ട്. വി
ദേശത്ത് നിന്ന് സ്വർണ്ണം ഏൽപ്പിച്ച
കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘമാണ് യുവാവിനെ തേടി എത്തിയെന്ന സൂചന ഉണ്ട്. ഇതിനിടെ ഗൾഫിൽ നിന്നെത്തിച്ച
സ്വർണ്ണം കണ്ണൂരിലെ
പൊട്ടിക്കൽ സംഘത്തിന്
കൈമാറിയതായും ഇവരുടെ സംരക്ഷണത്തിലാണ് യുവാവ് ഉള്ള
തെന്നും വിവരം ഉണ്ട് .
സംഭവത്തിൽ നാദാപുരം പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close