ദുബായ്. സെമി മത്സരങ്ങളില്‍ പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ച ,മികച്ച പ്രകടനം കാഴ്ചവച്ച മുഹമ്മദ് റിസ്വാനും മാലിക്കും സെമി ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. പനി മൂലം ഇരുവര്‍ക്കും ഡോക്ട്ര്‍ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്.രണ്ടു പേരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നെങ്കിലും ഫലം നെഗറ്റീവ് ആണ്. ടീമിന്റെ ഓള്‍റൗഡണ്ടറും ഓപ്പണറുമായ ഇവരുടെ അസാന്നിധ്യം ടീമിനെ വിജയസാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്. ഇവര്‍ക്കു പകരം സര്‍ഫ്രാസ് അഹമ്മദും , ഹൈദര്‍ അലിയും ആയിരിക്കും പകരക്കാരാകുക. 18 പന്തില്‍ സ്‌കോട്ടലന്റിനെതിരെ 50 റണ്‍സെടുത്ത മാലിക്കും , ഇന്ത്യയ്ക്കും,ന്യൂസിലാന്‍ഡിനെതിരെയും മികച്ച പ്രകടനം കാഴ്ചവച്ച റിസ്വാനും ടീമിന്റെ നിര്‍ണായക താരങ്ങളായിരുന്നു. ട്വന്റി 20 ടൂര്‍ണമെന്റില്‍ ഇതുവരെ പാകിസ്ഥാന്‍ ഒരു കളിയിലും പരാജയപ്പട്ടിട്ടില്ല എന്നതും ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്.