ദുബൈ: മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. മദ്യപിച്ച് വാഹനമോടിച്ചാല്‍ 20,000 ദിര്‍ഹം പിഴയും തടവുമായിരിക്കും ശിക്ഷയെന്ന യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. പബ്ലിക് പ്രോസിക്യൂഷന്‍ സമൂഹ മാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യുഎഇയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നത് കുറ്റകരമാണെന്നും നിയമം ലംഘിക്കുന്നവരെ തടവിലാക്കുമെന്നും യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. യുഎഇയില്‍ മദ്യം, മയക്കുമരുന്ന് തുടങ്ങിയവ ഉപയോഗിച്ച ശേഷം വാഹനമോടിക്കാന്‍ പാടില്ല. ലഹരിയിലായിരിക്കുമ്പോള്‍ റോഡില്‍ വാഹനമോടിച്ചാലോ വാഹനമോടിക്കാന്‍ ശ്രമിച്ചാലോ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും. കൂടാതെ 20,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയും നല്‌കേണ്ടി വരും.