തിരുവന്തപുരം: മഴക്കെടുതിയെ തുടര്‍ന്ന് കുതിച്ചുയര്‍ന്ന പച്ചക്കറി വിലക്കയറ്റം തടയുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് കേരള സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ ആറായിരം കര്‍ഷകരില്‍ നിന്ന് ഇടനിലക്കാരില്ലാതെ പൂര്‍ണമായും കേരളം നേരിട്ട് പച്ചക്കറി സംഭരിക്കും. തെങ്കാശിയില്‍ നടന്ന കേരള-തമിഴ്‌നാട് ഉദ്യോഗസ്ഥതല ചര്‍ച്ചയിലാണ് തീരുമാനം. ഈ മാസം 8ന് ആറ് കര്‍ഷക ഗ്രൂപ്പുകളുമായി ധാരണാപത്രം ഒപ്പിടുമെന്ന് ഹോര്‍ട്ടികോര്‍പ് എംഡി പറഞ്ഞു. തെങ്കാശി മാര്‍ക്കറ്റ് വിലയ്ക്കാകും പച്ചക്കറി സംഭരിക്കുക. അതേസമയം തെങ്കാശിയില്‍ സംഭരണ ശാല തുടങ്ങാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചു. എന്നാല്‍ കര്‍ഷക കൂട്ടായ്മകള്‍ക്ക് നല്‍കാനുള്ള കമ്മീഷന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. ഇക്കാര്യം കൃഷിമന്ത്രി പി പ്രസാദുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്ന് ഹോര്‍ട്ടികോര്‍പ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.