കൊച്ചി : 32 തദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. രാവിലെ 10 മണിയോടെ ആരംഭിച്ച വോട്ടണ്ണെല്ലിന്റെ ആദ്യ ഫലം പുറത്ത് വരുമ്പോള്‍ കൊച്ചി ഗാന്ധിനഗര്‍ 14ാം ഡിവിഷനിലേക്ക് ഉപതിരഞ്ഞടുപ്പില്‍ എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി ബിന്ദു ശിവന്‍ ഭരണം തിരിച്ച് പിടിച്ചു. 687 വോട്ടുകള്‍ക്കാണ് ബിന്ദു ശിവന്‍ വിജയിച്ചത്.
കൊച്ചി നഗരസഭയിലെ ആദ്യ ഉപതിരഞ്ഞെടുപ്പാണ് ചൊവ്വാഴ്ച നടന്നത്. കൗണ്‍സിലറായ കെ.കെ.ശിവന്റെ മരണത്തെ തുടര്‍ന്നാണ് ഗാന്ധിനഗര്‍ ഡിവിഷനില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. ശിവന്റെ ഭാര്യ ബിന്ദു ശിവനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ഡി.മാര്‍ട്ടനിന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായും, എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പി.ജി.മനോജ്കുമാറും തിരഞ്ഞെടുപ്പ് നേരിട്ടു.
ജില്ലാ പഞ്ചായത്തുകളിലെ മൂന്നും ബ്ലോക്ക് പഞ്ചായത്തുകളിലെ നാലും മുനിസിപ്പല്‍ കോര്‍പറേഷനുകളിലെ രണ്ടും മുനിസിപ്പാലിറ്റികളിലെ മൂന്നും ഗ്രാമ പഞ്ചായത്തുകളിലെ ഇരുപതും വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 32 വാര്‍ഡുകളിലായി 75.06 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു