കോഴിക്കോട്: വിമര്‍ശകരെ വര്‍ഗ്ഗീയവാദികളാക്കി ചിത്രീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് വി.എം സുധീരന്‍. കേരളത്തില്‍ കഴിഞ്ഞ കുറച്ചുകാലമായി ഇത്തരത്തിലുള്ള പ്രാകൃത നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നതെന്ന് സുധീരന്‍ ആരോപിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ പി.ജിബിന്‍ അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ച സംവാദസദസ്സിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കെ-റെയില്‍ പദ്ധതിക്കെതിരെ ഉയരുന്ന പ്രതിഷേങ്ങളെ അവഗണിക്കുന്ന നയം സര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നും അദ്ദേഹം ആരോപിച്ചു. ബംഗാളിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇടത് മുന്നണി ഭരണചരിത്രവും ബുദ്ധദേവിന്റെ ഭരണകാലവും നയങ്ങളും നിലപാടുകളും മുന്നോട്ട് വച്ചാണ് കെ.റെയില്‍ സമരത്തിന് പിന്നില്‍ വര്‍ഗീയവാദികളുടെ സഖ്യമെന്ന പിണറായിയുടെ പരാമര്‍ശത്തോട് പ്രതികരിച്ചത്. കെ.റെയില്‍ നടപ്പാക്കുന്ന കാര്യത്തില്‍ പിണറായിക്കും സര്‍ക്കാരിനും ഗൂഢമായൊരു അജണ്ടയുണ്ട്. ഇക്കാര്യത്തില്‍ നന്ദിഗ്രാം ആവര്‍ത്തിക്കുരുതെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
കെ-റെയില്‍ പദ്ധതി വ്യക്തമാക്കുന്ന ഡിപിആര്‍ പുറത്ത് വിടണം. അല്ലെങ്കില്‍ പദ്ധതിയെക്കുറിച്ചുള്ള വ്യക്തമായ ധാരണ ജനങ്ങളിലുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്നും സുധീരന്‍ പറഞ്ഞു. കെ റെയില്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് ഭിന്നാഭിപ്രായമില്ല. യുഡിഎഫ് വിദഗ്ദ സമിതി കെ റെയിലുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പ്രതിപക്ഷ നേതാവ് തരൂരിന് അയച്ചുകൊടുത്തു. അത് വായിച്ചശേഷം ശശി തരൂര്‍ പദ്ധതിക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചുവെന്നാണ് പ്രതിപക്ഷ നേതാവ് തന്നെ അറിയിച്ചെന്നും വി.എം. സുധീരന്‍.
ചടങ്ങില്‍ അരുണ്‍തോമസ് ജിബിന്‍ അനുസ്മരണ പ്രഭാഷണം നടത്തി. എസ്.ശ്രീശാന്ത് നന്ദി അറിയിച്ചു. യുവമാധ്യമപ്രവര്‍ത്തകന്‍ ജിബിന്റെ അനുസ്മരണചടങ്ങില്‍ പങ്കെടുക്കാനായി നിരവധി മാധ്യമസുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് എത്തിച്ചേര്‍ന്നത്.