SportsVIDEOVIRAL

മയില്‍ക്കറി ഇല്ലെങ്കിലെന്താ….ഒട്ടകത്തെ നിര്‍ത്തിപ്പൊരിക്കാലോ…! വിവാദ വീഡിയോക്ക് പിന്നാലെ ഫിറോസ് ചുട്ടിപ്പാറ

മയില്‍കറിക്ക് പിന്നാലെ ഒട്ടകത്തെ നിര്‍ത്തിപ്പൊരിക്കാന്‍ ഷാര്‍ജയിലേക്ക് വീണ്ടും യാത്രതിരിച്ചിരിക്കുകയാണ് ഫുഡ് വ്‌ലോഗര്‍ ഫിറോസ് ചുട്ടിപ്പാറ. മയിലിനെ കറി വയ്ക്കാന്‍ ദുബായിലേക്ക് പോയതും മയലിനെ വാങ്ങിയതും ഉള്‍ക്കൊള്ളിച്ച് ഫിറോസ് ചുട്ടിപ്പാറ സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ ചെയ്ത് വീഡിയോ ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മയിലിനെ വാങ്ങിയെന്നത് സത്യം തന്നെ. പക്ഷേ കറി വയ്ക്കാന്‍ ആള്‍ക്കത്ര മനസ് വന്നില്ല. മയിലെ ഷെയ്ഖിന് സ്‌നേഹസമ്മാനമായി നല്‍കി പകരം കോഴിക്കയറിയും അകത്തായക്കി ഫിറോസ് ജന്മനാട്ടിലേക്ക് മടങ്ങി. എന്നാല്‍ മയിലിനെ കൊന്ന് കറി വയ്ക്കാനുള്ള ഫിറോസിന്റെ മനസിലിരിപ്പ് അറിഞ്ഞവരാരും പിന്നെ വെറുതെ നിന്നില്ല. കൊടുത്തില്ലെ പണി…സാമൂഹ്യമാധ്യമങ്ങളിലൂടെ കോഴിയെ അറക്കുന്നതു പോലെ അല്ലേ ഫിറോസിനെ അറുത്തെടുത്തത്.

ഇതിലൊന്നും ഫിറോസ് തളര്‍ന്നില്ല…ആഹാ…അത്രയ്ക്കായോ എന്ന മട്ടിലാണ് ഇപ്പോള്‍ ഫിറോസ് തന്റെ രണ്ടാമത്തെ വീഡിയോയും പൊക്കി പിടിച്ചോണ്ട് വരുന്നത്. ഒട്ടകത്തെ നിര്‍ത്തി ചുടണമെന്ന ആഗ്രഹവുമായി വിമാനം കയറിയിരിക്കുകയാണ് ഫിറോസ്. സഹായി രതീഷിനെയും ഒപ്പം കൂട്ടിയാണ് ഫിറോസിന്റെ ഇത്തവണത്തെ പോക്ക്. ഷാര്‍ജയിലെ ഫഹദില് മുഹല്ല എന്ന പറയുന്ന ഒട്ടകത്തെ ലേലം ചെയ്യുന്ന സ്ഥലത്തുള്ള വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ട് ഫിറോസ് വീണ്ടും ജനശ്രദ്ധലപിടിച്ച് പറ്റുന്നത്.

 

 

 

ഒട്ടകത്തെ നിര്‍ത്തിപ്പൊരിക്കുന്ന വീഡിയോ ഉടന്‍ പങ്കുവയ്ക്കുമെന്നാണ് ഫിറോസിന്റെ പ്രഖ്യാപനം. എന്നാല്‍ റീച്ച് കിട്ടാനുള്ള ഫിറോസിന്റെ പുതിയ തന്ത്രത്തെ ഇകഴ്ത്തുന്നവരും പുകഴ്ത്തുന്നവരും ഉണ്ട്. എന്നിരുന്നാലും മയിലിനെ കറി വയ്ക്കുമെന്ന ഒറ്റ പ്രഖ്യാപനത്തിലൂടെ ഫിറോസിന്റെ ചാനല്‍ റീച്ചും വര്‍ദ്ധിച്ചു. ഇനി ഒട്ടകത്തെ നിര്‍ത്തി പൊരിക്കുന്നത് കാണാനുള്ള ആകാംക്ഷയിലാണ് ഫിറോസിന്റെ ആരാധകര്‍.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close